Untitled Design 2026 09 30T105741.036

പഹൽ​ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും വധിച്ച് ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ ബദ്​ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ കൊടുംഭീകരൻ മൂസയെ ആണ് സൈന്യം വധിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പഹൽ​ഗാം ഭീകരാക്രമണത്തിലെ നാല് ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരുന്നത്. അവരിൽ ആദ്യ രണ്ട് ഭീകരരെ ഓപ്പറേഷൻ മഹാദേവയിലൂടെ സുരക്ഷാ സേന വധിച്ചിരുന്നു. പിന്നീട് ബദ്​ഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഒരാളെക്കൂടി വധിച്ചിരുന്നു. നാലാമനെ മാത്രം സുരക്ഷാസേനയക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ നടന്ന ഏറ്റുമുട്ടലിൽ ലഷ്കര്‍ കൊടുംഭീകരൻ മൂസയെ സുരക്ഷാസൈന്യം വധിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *