ജിപിടി-6 സീരീസ് വികസിപ്പിച്ച് പുതിയ രണ്ട് നിര്‍മിത ബുദ്ധി മോഡലുകള്‍ (ജിപിടി-6 സോള്‍, ജിപിടി-6 ലൂണ) കൂടി പുറത്തിറക്കിയിരിക്കുകയാണ് ഓപ്പണ്‍ എഐ. തങ്ങളുടെ മുന്‍ മോഡലുകളുടെ പ്രൊമോഷണല്‍ നിരക്കിന്റെ പകുതി തുകയിലാണ് ഇവ ലഭ്യമാക്കിയിരിക്കുന്നത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ അസ്ട്രയുടെ ചില പ്രധാന ശേഷികള്‍ ഈ കുറഞ്ഞ ചെലവിലുള്ള മോഡലുകളിലും ഓപ്പണ്‍എഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിപിടി-6 സോളില്‍ ഒരു ദശലക്ഷം ഇന്‍പുട്ട് ടോക്കണുകള്‍ക്ക് 2 ഡോളറും ഔട്ട്പുട്ട് ടോക്കണുകള്‍ക്ക് 10 ഡോളറുമാണ് നിരക്ക്. ജിപിടി-6 ലൂണയില്‍ ഒരു ദശലക്ഷം ഇന്‍പുട്ട് ടോക്കണുകള്‍ക്ക് 0.10 ഡോളറും ഔട്ട്പുട്ട് ടോക്കണുകള്‍ക്ക് 0.50 ഡോളറുമാണ് ഇതിന്റെ നിരക്ക്. കാഷിങ്, ഇന്‍ഫറന്‍സ് എന്നിവയിലുണ്ടായ സാങ്കേതിക മുന്നേറ്റങ്ങളാണ് കുറഞ്ഞ ചെലവില്‍ ഇവ നല്കാന് സഹായിച്ചതെന്നും, ഈ ലാഭം ഉപയോക്താക്കള്‍ക്ക് നേരിട്ട് ലഭ്യമാക്കുകയാണെന്നും ഓപ്പണ്‍എഐ വ്യക്തമാക്കി.
ജിപിടി-6 സീരീസില്‍ നിന്ന് രണ്ട് എഐ മോഡലുകള്‍ കൂടി
