ശബരിമലയിയിലെ അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ഊർജിതശ്രമം തുടങ്ങി ദേവസ്വം ബോർഡ്. അരവണ തയ്യാറാക്കുന്ന 12 വാർപ്പുകളുടെയെങ്കിലും നിർമാണം വേഗത്തിലാക്കാൻ നീക്കം തുടങ്ങി. ഒക്ടോബർ 7 നു മുൻപ് നിർമാണം ഭാഗികമായി തീർക്കാനാണ് ശ്രമം. നിലവിൽ ആകെ 26 വാർപ്പുകളാണ് പ്ലാന്റിൽ ഉള്ളത്. വരുന്ന തുലാമാസ പൂജയ്ക്ക് അരവണ പ്രതിസന്ധി മറികടക്കുകയാണ് ദേവസ്വം ബോർഡ് ഊർജിതശ്രമം നടത്തുന്നത്. ശബരിമല സ്പെഷ്യൽ കമ്മിഷണറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും സീസണിലെ ആശങ്ക നീങ്ങിയിട്ടില്ല.
അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാൻ ഊർജിതശ്രമം തുടങ്ങി ദേവസ്വം ബോർഡ്
