സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തിലെ വെഡ്ഡിംഗ് സോംഗ് ആണ് പുറത്തെത്തിയിരിക്കുന്നത്. കെന്‍ കരുണാസിന്റെ വരികള്‍ക്ക് ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലാപനം നായകനായ സൂര്യയുടേത് തന്നെ. ഓഗസ്റ്റ് 14 ന് തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മമിത ബൈജുവാണ് സൂര്യയുടെ നായികയായി എത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. സംവിധായകന് വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്, രാധിക ശരത്കുമാര്, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒരു പക്കാ ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
