ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടി ഇന്ത്യയില്‍ ആദ്യമായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി. ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പരസ്യങ്ങള്‍ കാണാനാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ അവതരിപ്പിച്ച പരസ്യ വിതരണ പ്ലാറ്റ്‌ഫോം ഇന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സൗജന്യ വരിക്കാര്‍ക്കും ചാറ്റ് ജിപിടി ഗോ സബ്‌സ്‌ക്രൈബര്‍മാര്‍ക്കുമാണ് പരസ്യങ്ങള്‍ കാണാനാവുക. ചാറ്റ് ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റര്‍പ്രൈസ്, എജ്യുക്കേഷന്‍ പ്ലാനുകളില്‍ പരസ്യങ്ങള്‍ കാണിക്കില്ല. മാനസികാരോഗ്യം, രാഷ്ട്രീയം ഉള്‍പ്പെടെയുള്ള സെന്‍സിറ്റീവായതും നിയന്ത്രണങ്ങളുള്ളതുമായ വിഷയങ്ങള്‍ക്കൊപ്പവും പരസ്യങ്ങള്‍ കാണിക്കില്ല. എഐ മറുപടികളില്‍ എന്തെങ്കിലും ഉത്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ പറയുന്നുണ്ടെങ്കില്‍ അതിന് താഴെയായി അതുമായി ബന്ധപ്പെട്ട പരസ്യങ്ങളുണ്ടാവും. 10 കോടി ഉപയോക്താക്കളാണ് ചാറ്റ് ജിപിടിക്ക് ഇന്ത്യയിലുള്ളത്.
പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ച് ചാറ്റ് ജിപിടി
