മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രമായ ‘കാക്ക’യുടെ ടൈറ്റില്‍ ഗ്ലിംപ്‌സ് പുറത്തിറങ്ങി. ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനശ്വര രാജന്‍ ആണ് നായികയായെത്തുന്നത്, കൂടാതെ നിവേദ പേതുരാജ്, സുനില്‍, ശ്രീനു എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. തമന്‍ സംഗീതവും വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം കെവിഎന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. 2027 ജനുവരി 13ന് സംക്രാന്തി ആഘോഷത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇതിന്റെ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ടൈറ്റില്‍ ഗ്ലിംപ്‌സ് തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ചിരഞ്ജീവി ചിത്രം ‘കാക്ക’യുടെ ടൈറ്റില്‍ ഗ്ലിംപ്‌സ്
