ഇന്ത്യന്‍ വിപണിയില്‍ കിയ അവതരിപ്പിക്കുന്ന പുതിയ പ്രീമിയം ത്രീ-റോ എസ്‌യുവി ആയ സൊറന്റോയുടെ ഔദ്യോഗിക ചിത്രങ്ങള്‍ പുറത്തുവിട്ടു. ആദ്യ യൂണിറ്റ് അനന്തപുരിലെ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങി. 2026 സെപ്റ്റംബര്‍ 4-ന് വിപണിയിലെത്തുന്ന ഈ വാഹനം, കിയയുടെ ആദ്യ ഹൈബ്രിഡ് എസ്‌യുവി ആയിരിക്കും, ഡീസല്‍ എഞ്ചിന്‍ വകഭേദത്തിലും ലഭ്യമാകും, കൂടാതെ ഓള്‍-വീല്‍ ഡ്രൈവ് സംവിധാനവും ഉള്‍ക്കൊള്ളുന്നു. സാങ്കേതികവിദ്യയില്‍ ഒരു മുന്നേറ്റം നടത്തി, ലോകത്ത് ആദ്യമായി ലൈവ് ജനറേറ്റീവ് എഐ സാങ്കേതികവിദ്യയിലുള്ള കിയ എഐ അസിസ്റ്റന്റും ഈ വാഹനത്തിലൂടെ കിയ അവതരിപ്പിക്കുന്നു. നിലവില്‍ പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വലിയൊരു വിപ്ലവത്തിനാണ് സൊറന്റോയിലൂടെ കിയ തുടക്കമിടുന്നത്.
