6 26

ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കാന്‍ പ്രോട്ടീന്‍ മാത്രം പോരാ, ഡയറ്റില്‍ ആവശ്യത്തിന് ഫൈബര്‍ ഉള്‍പ്പെടുത്തേണ്ടത് ആരോഗ്യകരമായ ജീവിതശൈലിക്ക് പ്രധാനമാണ്. മലബന്ധം ഒഴിവാക്കാനും ദഹനവ്യവസ്ഥയുടെ ആരോഗ്യം നിലനിര്‍ത്താനും രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളുമൊക്കെ നിയന്ത്രിക്കാനും ഭക്ഷണത്തില്‍ നാരുകള്‍ കൂടിയേ തീരൂ. പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, മുഴുധാന്യങ്ങള്‍, വിത്തുകള്‍ തുടങ്ങിയവയാണ് നാരുകള്‍ അടങ്ങിയ ഭക്ഷണവിഭവങ്ങള്‍. പ്രഭാതഭക്ഷണത്തില്‍ എളുപ്പത്തില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഫൈബര്‍ സ്രോതസ്സാണ് ഓട്‌സ്. ചെറുപയര്‍, കടല, രാജ്മ, പരിപ്പ് തുടങ്ങിയ പയര്‍വര്‍ഗങ്ങള്‍ ഫൈബറിനൊപ്പം സസ്യജന്യ പ്രോട്ടീനും നല്‍കുന്നു. അതുകൊണ്ടു തന്നെ ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്താവുന്ന മികച്ചൊരു വിഭാഗമാണ് ഇവ. ഫൈബര്‍ ലഭിക്കാന്‍ എളുപ്പത്തില്‍ ലഭിക്കുന്ന പഴങ്ങളില്‍ ഒന്നാണ് പേരയ്ക്ക. ഇതില്‍ ഫൈബറിനൊപ്പം വിറ്റാമിന്‍ സി ഉള്‍പ്പെടെയുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കാരറ്റ്, ബീന്‍സ്, ബ്രോക്കോളി, വെണ്ടയ്ക്ക, കാബേജ്, ചീര തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ചിയ വിത്തുകളും ഫ്‌ലാക്‌സ് സീഡും ചെറിയ അളവില്‍ പോലും ഭക്ഷണത്തില്‍ ഫൈബര്‍ കൂട്ടാന്‍ സഹായിക്കുന്നവയാണ്. ഭക്ഷണത്തില്‍ പെട്ടെന്ന് വലിയ അളവില്‍ ഫൈബര്‍ ഉള്‍പ്പെടുത്തുന്നത് ചിലരില്‍ വയറുവീക്കം, ഗ്യാസ്, വയറിലെ അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ ഫൈബറിന്റെ അളവ് ക്രമേണ വര്‍ധിപ്പിക്കുന്നതാണ് നല്ലത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *