ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ ഒന്നും വിട്ടുപോകാതെ സമഗ്രമായ അന്വേഷണത്തിനായി സാധ്യമായത് എല്ലാം ചെയ്യണമെന്ന് എസ്പി എം ജെ സോജന് ഹൈക്കോടതി നിർദേശം നൽകി. കേസിൽ മിൽമ തിരുവനന്തപുരം, പത്തനംതിട്ട മേഖലകളിലെ ഓഫീസിൽ നിന്ന് രേഖകൾ കസ്റ്റഡിയിലെടുത്തെന്നും സാക്ഷികളെ ചോദ്യം ചെയ്തതായും എസ്പി കോടതിയെ അറിയിച്ചു. അരവണ നിർമാണത്തിനുള്ള നെയ്യ് വാങ്ങിയതിൽ രണ്ടര കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കണ്ടെത്തൽ.
ശബരിമലയിലെ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി
