കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ വിദ്യാർഥികൾ സമരം ശക്തമാക്കും. സ്വയംഭരണ അവകാശമുള്ള കോളജിൽ പഠനമികവ് ഉയർത്തുന്നതിന് കൈക്കൊണ്ട കർശന നടപടികളാണ് അരുണാചൽപ്രദേശിൽ നിന്ന് സ്കോളർഷിപ്പോടെ ഉന്നത ബിരുദം പൂർത്തിയാക്കാൻ എത്തിയ മിച്ചി മർപ്പു എന്ന 21 കാരൻ്റെ ജീവൻ അപഹരിക്കാൻ കാരണമായതെന്നാണ് സഹപാഠികളുടെ ആക്ഷേപം. മിച്ചി മർപ്പുവിന്റെ മരണത്തിൽ കോളജ് അധികൃതർ ഉത്തരവാദിത്വം ഏറ്റെടുക്കണം കുടുംബത്തിന് മതിയായ നഷ്ട പരിഹാരം മാനേജ്മെന്റ് നൽകണം, എന്നെല്ലാമാണ് വിദ്യാർത്ഥികളുടെ ആവശ്യം.
കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ വിദ്യാർഥികൾ സമരം ശക്തമാക്കും
