സംസ്ഥാനത്ത് സ്വര്‍ണവില അതിവേഗം ഉയരുന്നു. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇന്നത്തെ ഗ്രാം വില 14,220 രൂപയും പവന് 1,13,760 രൂപയുമാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റിന്റെ വില ഗ്രാമിന് 11,680 രൂപയും പവന് 93,440 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 255 രൂപയില്‍ തുടരുന്നു. ഓഗസ്റ്റ് ആരംഭിച്ച് വെറും 13 ദിവസം പിന്നിടുമ്പോഴേക്കും സംസ്ഥാനത്തെ സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചിരിക്കുകയാണ്. ഈ കാലയളവില്‍ പവന് 8,000യുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
