ഊബര്‍, ഓല, സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ്, സെപ്‌റ്റോ തുടങ്ങിയ പ്രമുഖ വമ്പന്‍ കമ്പനികളെ പിന്നിലാക്കി റാപ്പിഡോ. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ റാപ്പിഡോയ്ക്ക് പ്രതിമാസം ശരാശരി 8.2 കോടി സജീവ ഉപഭോക്താക്കള്‍ ഉണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 67 ശതമാനം വളര്‍ച്ച. ബ്ലിങ്കിറ്റ്: 7.9 കോടി, സ്വിഗ്ഗി: 6.7 കോടി, സൊമാറ്റോ: 6.3 കോടി, സെപ്‌റ്റോ: 5.8 കോടി, ഉബര്‍: 3.9 കോടി, ഓല: 2.7 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ ആക്ടീവ് യൂസര്‍മാരുടെ എണ്ണം. മാര്‍ച്ച് മാസത്തില്‍ മാത്രം പ്രതിദിനം ശരാശരി 65 ലക്ഷം റൈഡുകളാണ് റാപ്പിഡോ വഴി ബുക്ക് ചെയ്തത്. ഊബറില്‍ 37 ലക്ഷവും ഓലയില്‍ 15 ലക്ഷവും റൈഡുകളും. മേയ് മാസത്തില്‍ നടന്ന 240 മില്യണ്‍ ഡോളറിന്റെ ഫണ്ടിങ് റൗണ്ടോടെ റാപ്പിഡോയുടെ ആകെ സമാഹരണം 798 മില്യണ്‍ ഡോളറിലെത്തി. ഇതോടെ കമ്പനിയുടെ മൂല്യം 300 കോടി ഡോളറായി (ഏകദേശം 25,000 കോടി രൂപ) ഉയര്‍ന്നു.
