വിജയ് സേതുപതിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തെലുങ്ക് സംവിധായകന് പുരി ജഗനാഥ് ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘സ്ലം ഡോഗ്’ ല്‍ നടി തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ പുറത്ത്. ഗൗരി ഹെഗ്ഡെ എന്ന കഥാപാത്രമായാണ് തബു ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ’33 ടെംപിള്‍ റോഡ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ്ലൈന്. സംയുക്ത ആണ് ചിത്രത്തിലെ നായിക. ഇന്‍കം ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ ആയാണ് തബു ഈ ചിത്രത്തിലെത്തുന്നത്. വിജയ് സേതുപതിയുടെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ആണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ചേരികളില്‍ ജീവിക്കുന്ന ആളുകളുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. കന്നഡ താരം വിജയ് കുമാറും നിര്‍ണ്ണായക വേഷം ചെയ്തിരിക്കുന്നു. സറീന വഹാബ്, ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.
