കുഫോസ് വൈസ് ചാന്‍സലര്‍ ഡോ റിജി ജോണിന്റെ നിയമം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ നിമയനം നടത്തിയ ഗവര്‍ണര്‍ക്കും വിമര്‍ശനം. യുജിസി പ്രതിനിധി ഇല്ലാത്ത കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചത് തെറ്റാണ്. വിസി സ്ഥാനത്തേക്ക് ഒരാളെ മാത്രം നിശ്ചയിച്ച സെലക്ഷന്‍ കമ്മിറ്റി നടപടിയും നിയമവവിരുദ്ധമാണ്. സര്‍വകലാശാലയില്‍ പ്രൊഫസറായി 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് ഏഴു വര്‍ഷത്തെ അധ്യാപന പരിചയമേയുള്ളൂ. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒമ്പതംഗ ചുരുക്ക പട്ടികയിലുണ്ടായിരുന്ന ഡോ. കെ.കെ വിജയന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
കുഫോസ് വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. യുജിസി മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇഷ്ടക്കാരെ സര്‍വകലാശാലകളുടെ പ്രധാന പദവികളില്‍ നിയമിച്ചതെന്നും സുധാകരന്‍.
ഗവര്‍ണറെ പന പോലെ വളര്‍ത്തിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചട്ട വിരുദ്ധമായി വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ പട്ടിക നല്‍കിയ സംസ്ഥാന സര്‍ക്കാരിനൊപ്പം ഒത്തുകളിച്ച് നിയമനം നടത്തിയ ഗവര്‍ണര്‍ ഒത്തുകളിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍നിന്നു ഓടിരക്ഷപ്പെടുകയാണ്. കേരളത്തില്‍ ‘ബ്രയിന്‍ ഡ്രയിനാണ് ‘ നടക്കുന്നത്. സതീശന്‍ പറഞ്ഞു.