കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത സിഐ പി ആര് സുനുവിനെ വിട്ടയച്ചു
തൃക്കാക്കര കൂട്ടബലാത്സംഗക്കേസില്‍ കസ്റ്റഡിയിലെടുത്ത കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സിഐ പി ആര് സുനുവിനെ വിട്ടയച്ചു. സുനുവിനെ അറസ്റ്റ് ചെയ്യുന്നതിന് മതിയായ തെളിവുകളില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.
നാളെ രാവിലെ പത്ത് മണിക്ക് വീണ്ടും ഹാജരാകാന്‍ അന്വേഷണസംഘം പി ആര് സുനുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ഇന്നലെയാണ് പി ആര്. സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. സിഐയെ കൂടാതെ മറ്റ് നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയുടെ വീട്ടുജോലിക്കാരി വിജയലക്ഷ്മി, ഭര്‍ത്താവിന്റെ സുഹൃത്ത് ശശി, ക്ഷേത്രം ജീവനക്കാരനായ അഭിലാഷ് , മറ്റൊരു പ്രതിയായ രാജീവ് എന്നിവരാണ് കസ്റ്റഡിയിലുളളത്.