6 24

ശരീരഭാരം കുറയ്ക്കാന്‍ എല്ലാവരും ഏറ്റവും എളുപ്പം ചെയ്യുന്നത് രാത്രി ഭക്ഷണം ഒഴിവാക്കുക എന്നതാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് നേരെ വിപരീതഫലമാകും ഉണ്ടാക്കുക. ശരീരഭാരം കുറയ്ക്കുന്നതിന് ആരോഗ്യ വിദഗ്ധര്‍ മുന്നോട്ടു വെക്കുന്ന ഡയറ്റില്‍ ഒരിക്കലും ഭക്ഷണം ഒഴിവാക്കാന്‍ പറയില്ല. ആരോഗ്യകരമായ പ്രഭാത ഭക്ഷണവും ലഘുവായ അത്താഴവും കഴിക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണം പോലെ തന്നെ ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് അത്താഴവും. കാരണം ഇത് ശരീരത്തിന് ആവശ്യമായ പോഷണവും പ്രവര്‍ത്തനങ്ങളും ശരിയായി നടത്താനുമുള്ള ഊര്‍ജ്ജം നല്‍കുന്നു. എന്നാല്‍ അത്താഴം മുടക്കുന്നതോടെ നിങ്ങള്‍ക്ക് ക്ഷീണവും ബലക്കുറവും അനുഭവപ്പെടുന്നു. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കാം. ഇതോടൊപ്പം ഉറക്കത്തെയും ബാധിക്കും. അത്താഴം മുടക്കിയാല്‍, ശരീരത്തിന് പ്രധാനപ്പെട്ട പോഷകങ്ങളുടെ അഭാവം ഉണ്ടാകാം. രാത്രിയില്‍ ഒന്നും കഴിക്കാതെ ഉറങ്ങുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകും. ഭക്ഷണം ഒഴിവാക്കുന്നത് ഉപാപചയ നിരക്ക് കുറയ്ക്കും. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നു. കൂടാതെ അത്താഴം ഒഴിവാക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കും. ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരം സ്റ്റിറോയിഡ് ഹോര്‍മോണുകള്‍ പുറപ്പെടുവിക്കാന്‍ തുടങ്ങും. ഇതിന്റെ ഒരു പാര്‍ശ്വഫലമാണ് ശരീരഭാരം വര്‍ധിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *