Untitled design 20250112 193040 0000 2

 

 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുന്ന് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച വയനാട്, കോഴിക്കോട് ജില്ലകൾക്ക് പുറമെ മലപ്പുറത്താണ് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതത് ജില്ലകളിലെ ജില്ലാ കളക്ടര്‍മാരാണ് കനത്ത മഴയുടെ പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിച്ചത്.

 

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. , കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

ആഗോള സെമികണ്ടക്ടർ രംഗത്തെ പ്രമുഖരായ ‘കായ്സെമി കൺട്രോൾ സിസ്റ്റംസ്’ ടെക്നോപാർക്കിൽ പുതിയ ഓഫീസ് തുറന്നു. ചിപ്പ് നിർമ്മാണത്തിനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിലൂടെ കേരളത്തിലെ ഐടി മേഖലയ്ക്ക് വലിയ കുതിപ്പേകാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഈ മുന്നേറ്റത്തിന് കഴിയുമെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടന വേളയിൽ പറഞ്ഞു.

 

വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തോടുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ പ്രതികരണത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ.സർക്കാരിന് തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയില്ല. വെറുമൊരു മുന്നറിയിപ്പ് നൽകലല്ല സർക്കാരിന്റെ ചുമതല. നിയമം കർശനമായി നടപ്പിലാക്കുന്നതും നിരപരാധികളായ മനുഷ്യരുടെ ജീവൻ സംരക്ഷിക്കുന്നതുമാണ് യഥാർത്ഥ ഭരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 

മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്‌ട്സ് നൽകിയ ഹർജിയിൽ ആണ് നടപടി.

 

മണ്ണിടിച്ചിൽ ദുരന്തമേഖലയായ കള്ളാടിയിൽ എത്തി മുഖ്യമന്ത്രി വി ഡി സതീശൻ. എപി അനിൽകുമാറും ടി സിദ്ധിഖും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാംപും മുഖ്യമന്ത്രി സന്ദർശിച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയത്.

 

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ’ ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ എണ്ണം കുത്തനെ ഉയർന്നു. 87 പേരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യമുള്ള ജയിലിൽ നിലവിൽ 215 തടവുകാരാണുള്ളത്. ഇവരിൽ മൂന്നിലൊന്നോളം പേർ ലഹരിക്കേസുകളിൽ റിമാൻഡിലായവരാണ്.

 

അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കാൻ ലക്ഷ്യമിട്ട് കേരള വിജിലൻസ് മാന്വൽ സമഗ്രമായി പരിഷ്കരിച്ചു. ഡിജിറ്റൽ ഇടപാടുകളിലെ ക്രമക്കേടുകൾ കണ്ടെത്താനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെ, കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിയ മാന്വൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു.

 

കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്. ബീച്ചുകൾ അടക്കം എല്ലാ ജലാശയങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഉരുൾ പൊട്ടൽ സാധ്യത സ്ഥലങ്ങളിലേക്കും ചുരം മേഖലകളിലേക്ക് അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ജില്ലാ കളക്ടർ നിർദേശം നൽകി.

 

വൈദ്യുതി പ്രതിസന്ധിയിൽ പ്രശ്നം പരിഹരിച്ച് വരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് മഴ ലഭിക്കുന്നത് ഗുണമാകുന്നു. കടം വാങ്ങിയ വൈദ്യുതി തിരികെ നൽകി. വീണ്ടും വാങ്ങും. മഴയുടെ ഭാഗമായി ചിലയിടങ്ങളിൽ പോസ്റ്റുകൾ വീണിട്ടുണ്ട്. തകരാർ ഉടൻ പരിഹരിക്കും. സാമ്പത്തിക പ്രതിസന്ധി ഇല്ല എന്ന് പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

 

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാക്കളായ മുഹമ്മദ് റിയാസും കെ.കെ. രാഗേഷും. നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണം തിരിക്കുന്നതെന്നും ദുരന്തസമയത്ത് ഭിന്നിപ്പുണ്ടാക്കുന്നുവെന്നും റിയാസ് ആരോപിച്ചു.

 

വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വിഡി സതീശന് മറുപടിയുമായി കെ കെ രാഗേഷ്. ഓഹരി കൈമാറ്റത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക്‌ മാത്രമല്ല ഓരോ മലയാളിക്കും താൽപര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണിതെന്നും കെ കെ രാ​ഗേഷ് പറഞ്ഞു.

 

വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റത്തില്‍ മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണെന്ന് എം വി ഗോവിന്ദൻ വിമര്‍ശിച്ചു. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നുവെന്നും ഗോവിന്ദന്‍ ആരോപിച്ചു.

 

ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്. തിരുവനന്തപുരം സ്വദേശി 23 കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്.പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

 

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ മുന്നറിയിപ്പുമായി ഹൈക്കോടതി. അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം കൂടി ഹൈക്കോടതി സമയം അനുവദിച്ചു. ഇത് അവസാന അവസരമെന്നാണ് കോടതിയുടെ മുന്നറിയിപ്പ്.

 

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ടു. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്തിന്‍റെയും മിനി സുപ്രഭയുടെയും മകൾ സവര്യ ബസന്ത് (21) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയും മലപ്പുറം സ്വദേശിയുമായ സദറുൽ അനാമിനെ (23) ഉസ്‌ബെക്കിസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

തമിഴ്നാട്ടിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ മിന്നൽ സന്ദർശനം. ആശുപത്രിയിലെ സേവനങ്ങളുടെ ഗുണനിലവാരം നേരിട്ട് വിലയിരുത്തുന്നതിനും രോഗികൾക്ക് ലഭിക്കുന്ന പരിചരണം ഉറപ്പുവരുത്തുന്നതിനുമായിരുന്നു മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം.

 

മഹാരാഷ്ട്രയിൽ വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്ത സംഭവത്തിൽ മൂന്ന് ശിവസേന പ്രവ‍ത്തക‍ർ അറസ്റ്റിൽ. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. കുഞ്ഞുങ്ങൾക്കായുളള ഐസിയുവിൽ കിടക്ക ഒഴിവില്ലാത്തതിനെ ചൊല്ലിയായിരുന്നു ത‍ർക്കം.

 

അയോധ്യക്ക് പിന്നാലെ ബദരിനാഥ് ക്ഷേത്രത്തില്‍ നടന്ന സംഭാവന കൊള്ളയില്‍ ഒരാള്‍ക്കെതിരെ കേസ്. അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘം സര്‍ക്കാര്‍ രൂപീകരിച്ചു. അയോധ്യയിലെ കൊള്ളയില്‍ ക്ഷേത്ര ജീവനക്കാരന്‍ അവിനാശ് ശുക്ലയെ ഒന്നാം പ്രതിയാക്കി. ഉത്തര്‍ പ്രദേശിന് പിന്നാലെയാണ് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ള നടന്ന വിവരങ്ങൽ പുറത്തുവരുന്നത്.

 

 

കേരളത്തിലേക്കുള്ള ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചുതുടങ്ങി. 06126 മം​ഗളൂരു സെൻട്രൽ- ചെന്നൈ എ​ഗ്മോർ. 06125 ചെന്നൈ എ​ഗ്മോർ-മം​ഗളൂരു സെൻട്രൽ ട്രെയിനുകളാണ് ദക്ഷിണറെയിൽവേ ബുധനാഴ്ച പ്രഖ്യാപിച്ചത്.

 

സ്‌പോർട്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനയ്ക്ക് കേന്ദ്ര കായിക-യുവജന മന്ത്രാലയത്തിന്റെ അംഗീകാരമില്ലെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വിഭാഗം. കേന്ദ്ര കായിക-യുവജന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സംഘടനയെന്ന വ്യാജേനയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.

 

ആക്ടിവിസ്റ്റായ സോനം വാങ്ചുക് അനിശ്ചിതകാല നിരാഹാരം തുടരുമ്പോൾ താൻ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ വലിയ ചർച്ചയായതോടെ കോക്രോച്ച് ജനതാപാർട്ടി(സിജെപി) സ്ഥാപകനായ അഭിജീത് ദീപ്കെ വിശദീകരണവുമായി രം​ഗത്ത്. മറ്റൊരു സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത ദൃശ്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും സമരം മുന്നോട്ടുകൊണ്ടുപോകാനായാണ് താനടക്കമുള്ള പ്രധാന നേതാക്കൾ നിരാഹാര സമരത്തിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും ദീപ്കെ പറഞ്ഞു.

 

അമേരിക്കയുടെ അത്യാധുനിക സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളായ എഫ്-35 ടര്‍ക്കിക്ക് വില്‍ക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ത്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ടര്‍ക്കിക്ക് ഈ വിമാനങ്ങള്‍ കൈമാറുന്നത് പശ്ചിമേഷ്യയിലെ സൈനിക സന്തുലിതാവസ്ഥയെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

 

അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ വെച്ച് രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു. ജിദ്ദയിലേക്ക് പുറപ്പെടുകയായിരുന്ന സൗദിയ വിമാനം, പാർക്ക് ചെയ്തിരുന്ന ഫിലിപ്പീൻസ് എയർലൈൻസ് വിമാനത്തിന്റെ വാലിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സൗദിയയുടെ മനില-ജിദ്ദ സർവീസ് റദ്ദാക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

സ്പെയിനുമായുള്ള എല്ലാവിധ വ്യാപാര ബന്ധങ്ങളും അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. നാറ്റോയിൽ സ്പെയിൻ വളരെ മോശമായ പങ്കാളിയാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ് ഈ കടുത്ത നടപടി പ്രഖ്യാപിച്ചത്.

 

ഷാർജയിൽ നിന്നും പാകിസ്താനിലേക്ക് പറന്ന കെ2 എയർവേയ്‌സിന്റെ ബോയിംഗ് 737 കാർഗോ വിമാനം അഞ്ച് ജീവനക്കാരുമായി കറാച്ചി തീരത്തിനടുത്ത് അറബിക്കടലിൽ തകർന്നു വീണു. നാവിഗേഷൻ സിസ്റ്റം തകരാറിലായെന്നും നിയന്ത്രണം നഷ്ടപ്പെട്ടെന്നും പൈലറ്റ് അറിയിച്ചതിന് പിന്നാലെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

 

അമേരിക്കയില്‍ അഭയം തേടിയ ഇറാന്‍ പൗരന്മാരുടെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ യുഎസ് ഇമിഗ്രേഷന്‍ ഏജന്‍സികള്‍ ഇറാന് കൈമാറിയെന്ന് ആരോപിച്ച് നിയമയുദ്ധം. ഇറാനിയന്‍ അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ഫണ്ടും പബ്ലിക് സിറ്റിസണ്‍ ലിറ്റിഗേഷന്‍ ഗ്രൂപ്പും സംയുക്തമായാണ് വാഷിംഗ്ടണ്‍ ഡി.സി യിലെ ഫെഡറല്‍ കോടതിയില്‍ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയല്‍ ചെയ്തത്.

 

 

കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വന്‍ വിള്ളലുണ്ടാക്കിയ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പുതിയ വഴിത്തിരിവ്. ഇന്ത്യയില്‍ ജയിലില്‍ കഴിയുന്ന അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയും അമേരിക്കന്‍ കൂട്ടാളി ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ജീത് സിംഗുമാണ് ഇതിന് പിന്നിലെന്ന് അമേരിക്കന്‍ അന്വേഷണം വ്യക്തമാക്കി.

 

 

ഇറാന്‍റെ 80ലധികം കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രൽ കമാൻഡ്. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇറാന്‍റെ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്നും, ഇറാന്‍റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും നാവിക ബോട്ടുകൾക്കും കനത്ത നാശനഷ്ടം സംഭവിച്ചുവെന്നും യുഎസ് അറിയിച്ചു.

 

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം നാളെ ബ്രിസ്റ്റളില്‍ നടക്കും. പരമ്പരയിലെ ആദ്യ മത്സരം മഴയെടുത്തപ്പോള്‍ അടുത്ത രണ്ട് കളികളും തോറ്റ ഇന്ത്യ 5 മത്സര പരമ്പരയില്‍ 0-2ന് പിന്നിലാണ്.

 

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *