കേരളചരിത്രം പ്രതിപാദിക്കുന്ന പല പഠനങ്ങളെയും ഉപയോഗപ്പെടുത്തി ഈ സമൂഹത്തില്‍ വന്നുചേര്‍ന്ന മാറ്റങ്ങളെ സംക്ഷിപ്തമായി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു. അധികാരവ്യവസ്ഥിതിക്കും അവ വളര്‍ത്തിയെടുത്ത അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി ഇവിടെ നടന്ന ബഹുജനമുന്നേറ്റങ്ങളും പ്രവര്‍ത്തനങ്ങളും സ്ത്രീകള്‍ മാറുമറയ്ക്കുന്നതിനായി നടത്തിയ കലാപങ്ങളും പല പഠനങ്ങളെയും അടിസ്ഥാനമാക്കി വിശദീകരിക്കുന്നു. കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ചരിത്രപഠനങ്ങളില്‍ തത്പരരായവര്‍ക്കും ഈ ഗ്രന്ഥം വളരെ വിലപ്പെട്ടതാണ്. കേരള നവോത്ഥാനത്തിന്റെ ചരിത്രമടയാളപ്പെടുത്തുന്ന അമൂല്യഗ്രന്ഥം. ‘കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ ചരിത്രം’. അഡ്വ. ഇ.രാജന്. മാതൃഭൂമി. വില 586 രൂപ.
കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന്റെ ചരിത്രം
