നാളികേര സംഭരണ വിഷയത്തിൽ കേരള കോൺഗ്രസ് പ്രത്യക്ഷ സമരത്തിന്. കോഴിക്കോട് നടന്ന സമര പ്രഖ്യാപന കൺവെൻഷൻ പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു. കൂടുതൽ വില, കൂടുതൽ സംഭരണ കേന്ദ്രങ്ങൾ, സംഭരണത്തിലെ നിയമ തടസ്സങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള കോൺഗ്രസ്സ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നാളികേര കർഷകരുടെ പ്രശ്ങ്ങളിൽ കൂടുതൽ ഇടപെടൽ നടത്താനായി സർക്കാരിലും സമ്മർദ്ദങ്ങൾ ശക്തമാക്കുക എന്നതും ഈ സമരത്തിന്റെ അജണ്ടയാണ് .
നാളികേര കർഷകരെ അവഗണിക്കരുത് ; കേരള കോൺഗ്രസ്സ് സമരത്തിന്
