w 412h 232croprect 1x0x1278x718imgid 01kmanj0sh0vj2ssghv1pbkepsimgname helicopter 1774179648305

പാക് സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണു. പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപമാണ് അപകടം. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി പാക് സൈന്യം അറിയിച്ചു. പാകിസ്ഥാൻ ആർമി ഏവിയേഷൻ്റെ എംഐ-17 ഹെലികോപ്ടർ ആണ് അപകടത്തിൽപെട്ടത്.ഹെലികോപ്ടറിൽ 21 സൈനികർ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ട്. അടിയന്തര ലാൻഡിങ്ങിന് ജീവനക്കാർ ശ്രമം നടത്തിയെങ്കിലും ഹെലികോപ്ടർ തകർന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടകാരണം കണ്ടെത്താനായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *