ശബരിമല മണ്ഡല-മകരവിളക്ക് കാലത്തോടനുബന്ധിച്ച് ഇടത്താവളങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ദേവസ്വം ബോർഡുകൾക്ക് ഹൈക്കോടതിയുടെ നിർദേശം. ഇടത്താവളങ്ങളിൽ തീർത്ഥാടകർക്കേർപ്പെടുത്തിയ സൗകര്യങ്ങൾ അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ പരിശോധിക്കണം.തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ചയുണ്ടായാൽ അക്കാര്യം സ്പെഷ്യൽ കമ്മീഷണർ മുഖേന കോടതിയെ അറിയിക്കാനും ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം ബോർഡുകൾക്ക് കീഴിൽ 59 ഇടത്താവളങ്ങൾ ഒരുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
ശബരിമല മണ്ഡല-മകരവിളക്ക്; ഇടത്താവളങ്ങൾ ഒരുക്കാൻ ഹൈക്കോടതി നിർദ്ദേശം
