ഗൗതം അദാനിയും മുകേഷ് അംബാനിയും വീണ്ടും നേര്‍ക്കുനേര്‍. ഫ്യൂച്ചര്‍ റീടെയിലിനായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസും അദാനി ഗ്രൂപ്പും രംഗത്തെത്തുന്നത്. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്ങും ഫ്‌ലെമിങ്‌ഗോ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായ ഏപ്രില്‍ മൂണ്‍ റീടെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡും റിലയന്‍സ് റീടെയിലും ഫ്യൂച്ചര്‍ റീടെയിലിനായി രംഗത്തുണ്ട്. മറ്റ് 13 കമ്പനികളും ഇടപാടിനായി താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. റോയിട്ടേഴ്‌സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. അതേസമയം, വാര്‍ത്ത സംബന്ധിച്ച് പ്രതികരിക്കാന്‍ റിലയന്‍സും അദാനി ഗ്രൂപ്പും തയാറായിട്ടില്ല. ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതിന് താല്‍പര്യപത്രം നല്‍കാനുള്ള അവസാന തീയതി നേരത്തെ അവസാനിച്ചിരുന്നു. ബാങ്കുകള്‍ക്ക് നല്‍കാനുള്ള 3.4 ബില്യണ്‍ ഡോളര്‍ തിരിച്ചടക്കാതിരുന്നതോടെയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ പാപ്പര്‍ നടപടി ആരംഭിച്ചത്.
ഫ്യൂച്ചര്‍ റീടെയിലിനായി അദാനിയും അംബാനിയും
