ഹോര്‍മോണ്‍ സന്തുലിതമല്ലാത്ത സാഹചര്യങ്ങളില്‍ പലതരം ആരോഗ്യ പ്രശ്‌നങ്ങളാണ് സ്ത്രീകള്‍ നേരിടേണ്ടതായി വരുന്നത്. പ്രത്യേകിച്ചും ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകളില്‍ ഇത് കൂടുതലായി കാണുന്നു. സ്ത്രീകളുടെ ഹോര്‍മോണ്‍ സന്തുലിതമാക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം. ഫ്‌ലാക്‌സ് സീഡുകള്‍ കാഴ്ച്ചയില്‍ വളരെ ചെറുതാണ്. എന്നാല്‍ ഇതില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ ഇത് ദിവസവും കഴിക്കുന്നത് ഗുണകരമാണ്. ഇലക്കറികളില്‍ ധാരാളം മഗ്‌നീഷ്യം, ഫോളറ്റ്, അയണ്‍, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണിത്. നട്‌സിലും സീഡ്സിലും ആരോഗ്യകരമായ ധാരാളം കൊഴുപ്പും, മിനറലുകളും, പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണുകളെ സന്തുലിതപ്പെടുത്താന്‍ സഹായിക്കും. തൈരില്‍ ആരോഗ്യകരമായ പ്രോബയോട്ടിക്കുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണുകളെ സന്തുലിതപ്പെടുത്താന്‍ സഹായിക്കും. ദിവസവും പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതും സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതില്‍ ധാരാളം പ്രോട്ടീന്‍, ഫൈബര്‍, അയണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക, ആപ്പിള്‍, പിയര്‍, ഓറഞ്ച് തുടങ്ങിയ ഫൈബര്‍ അടങ്ങിയ പഴങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ്. കൂടാതെ ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും, വിറ്റാമിനും അടങ്ങിയിട്ടുണ്ട്.
