കോൺഗ്രസിൽ ആരൊക്കെ മന്ത്രിയാകണമെന്ന കാര്യത്തിൽ ഏകദേശ ധാരണയാകുന്നു. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനോ എൻ ശക്തനോ സ്പീക്കർ ആയേക്കും. മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് കൂടുതൽ സാധ്യതയെന്നും വൃത്തങ്ങൾ. നേരത്തെ മന്ത്രിമാർ ആയവരേക്കാൾ പുതുമുഖങ്ങളെ പരിഗണിച്ചേക്കും. കെപിസിസി പ്രഡിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോൺ, വി പി സജീന്ദ്രൻ, ചാണ്ടി ഉമ്മൻ, ബിന്ദു കൃഷ്ണ, ടി സിദ്ധിഖ്, ഷാനിമോൾ ഉസ്മാൻ, വി ടി ബൽറാം എന്നിവരുടെ പേരുകൾ പരിഗണിക്കുന്നു.
കോൺഗ്രസിൽ ആരൊക്കെ മന്ത്രിയാകണമെന്ന കാര്യത്തിൽ ഏകദേശ ധാരണയാകുന്നു
