വി.ഡി. സതീശന്‍ സന്ദര്‍ശിക്കാനെത്തും മുമ്പേ വീട്ടില്‍ നിന്നറങ്ങിപ്പോയി രമേശ് ചെന്നിത്തല. ഗുരുവായൂരില്‍ നിന്നെത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയെ കാണാന്‍ സതീശന്‍ എത്തുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ബന്ധുവിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങി. ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയെ അനുഗമിച്ചു. മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കെസി ക്യാമ്പും കടുത്ത അതൃപ്‌തിയിലാണ്. കെസികെതിരെ ആസൂത്രിത നീക്കം നടന്നത് ഹൈക്കമാൻഡിൻ്റെ ശ്രദ്ധയിൽ പെടുത്തും. ചില കേന്ദ്രങ്ങളിൽ നിന്ന് ബോധപൂർവമായ വ്യക്തിഹത്യ ശ്രമം നടന്നു. സതീശന് അനുകൂലമാണ് തീരുമാനമെങ്കിൽ പ്രഖ്യാപനം നീട്ടേണ്ടതില്ലായിരുന്നു. തീരുമാനം അറിയിച്ചത് അവസാനദിനം മാത്രമെന്നും കെസി പക്ഷം പറയുന്നു.
വി.ഡി. സതീശന്‍ സന്ദര്‍ശിക്കാനെത്തും മുമ്പേ വീട്ടില്‍ നിന്നറങ്ങിപ്പോയി രമേശ് ചെന്നിത്തല
