ഭാരതം സ്വതന്ത്രമാകുന്നതിനുമുന്‍പ്, കേരളത്തിലെ ഒരു കൊച്ചുഗ്രാമം അനുഭവിച്ച, സാമൂഹികപരിവര്‍ത്തന കാലത്തെ പ്രക്ഷുബ്ധവും സംഭവബഹുലവുമായ ഒരു കഥ. മതങ്ങളുടെ കുടപിടിച്ച് അധികാരത്തിനും സമ്പത്തിനും വേണ്ടി നിലകൊണ്ട മനുഷ്യര്‍ക്കുമുന്നില്‍ തോറ്റുകൊടുക്കാതെ നിലനില്പിനും നീതിക്കും വേണ്ടി പൊരുതിയ ഒരു സ്ത്രീ… സുന്ദരിയും യൗവ്വനയുക്തയുമായ സ്ത്രീ വിധവയായിരിക്കുമ്പോള്‍ നേരിടേണ്ടിവരുന്ന ദുരവസ്ഥ. അമ്മയാകാന്‍ തയ്യാറെടുക്കുന്ന അവരെപ്പോലും ദുഷിച്ച സമൂഹം വെറുതെവിട്ടില്ല. എല്ലാത്തിനോടും പോരാടിയെങ്കിലും ഒടുവില്‍ മരണം വരിക്കേണ്ടിവന്ന ആ അമ്മയുടെ മാറില്‍ നിന്നും കാലം അടര്‍ത്തിമാറ്റി അനാഥനാക്കിയ ഒരു മകന്. ‘അഭിമന്യു’. കല്ലേലി പത്മനാഭന് നമ്പൂതിരി. പരിധി പബ്ളിക്കേഷന്‍സ്. വില 228 രൂപ.
അഭിമന്യു
