മൈസൂർ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകിയ സംഭവത്തിൽ ഇടപെട്ട് കെ സി വേണുഗോപാൽ എംപി. കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച കെ സി കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഗ്ലോബൽ എഡ്യൂക്കേഷണൽ സർവീസ് എന്ന ഏജൻസിയാണ് 5 കോളേജുകളിലും ഭക്ഷണം എത്തിക്കുന്നത്. കോഴിക്കറിയിൽ നിന്ന് തൂവലും ചോരയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റികും ചോറിൽനിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.
മലയാളി വിദ്യാർത്ഥികൾക്ക് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകിയ സംഭവത്തിൽ ഇടപെട്ട് കെ സി വേണുഗോപാൽ എംപി
