സ്വര്‍ണ്ണപ്പണയ വായ്പയോടുള്ള കേരളത്തിന്റെ വിശ്വാസം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 2024ല്‍ 98,784 കോടി രൂപയാണ് സ്വര്‍ണപ്പണയ വായ്പയായി നല്‍കിയത്. 2025ല്‍ സ്വര്‍ണ്ണപ്പണയ വായ്പയില്‍ 44.5 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2025ല്‍ സ്വര്‍ണപ്പണയ വായ്പ 1,42,740 കോടി രൂപയായാണ് വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ ഉണ്ടായത് 43,956 കോടി രൂപയുടെ വര്‍ധന. 2024ല്‍ 8,350 കോടി രൂപയായിരുന്നു കാര്‍ഷികേതര സ്വര്‍ണ്ണപണയ വായ്പയായി നല്‍കിയത്. 2025ല്‍ ഇത് 50,090 കോടി രൂപയായി വര്‍ധിച്ചു. 500 ശതമാനം അഥവാ ആറിരട്ടി വര്‍ധന. ഇക്കാലയളവില്‍ കാര്‍ഷിക സ്വര്‍ണ്ണപണയ വായ്പകളില്‍ കേവലം 2.4 ശതമാനം വര്‍ധന മാത്രമാണുണ്ടായത്. 90,433 കോടിയില്‍ നിന്ന് 92,649 കോടി രൂപയായാണ് വര്‍ധിച്ചത്. സ്വകാര്യ ബാങ്കുകളുടെ സ്വര്‍ണ്ണപ്പണയ വായ്പ 2169 കോടിയില്‍ നിന്ന് 20,092 കോടിയായി ഉയര്‍ന്നു. സ്വര്‍ണ്ണപ്പണയ വായ്പയില്‍ പൊതുമേഖലയില്‍ കാനറ ബാങ്കും എസ്ബിഐയുമാണ് മുന്നില്‍.
സ്വര്‍ണ്ണപ്പണയ വായ്പയില്‍ വന്‍ വര്‍ധനവ്
