സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ദുഃഖ വെള്ളിയാഴ്ച കൂടിയായ ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച ആരംഭിച്ച വേളയില്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 180 രൂപ വര്‍ധിച്ച് വില 13,835 രൂപയിലെത്തി. ഒരു പവന് (8 ഗ്രാം തൂക്കം) 1,440 രൂപയുടെ വര്‍ധനയോടെ പുതുക്കിയ വില 1,10,680 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 150 രൂപ ഉയര്‍ന്ന് പുതിയ വില 11,370 രൂപയായി രേഖപ്പെടുത്തി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 115 രൂപ കൂടി ഇന്ന് രാവിലത്തെ വില 8,855 രൂപയായി. ഒമ്പത് കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 75 രൂപ വര്‍ധിച്ച് വിപണി വില 5,710 രൂപയായി. അതേസമയം വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 250 രൂപയില്‍ തുടരുന്നു. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 1,14,054 രൂപയെങ്കിലും ചെലവാക്കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനില്‍ വരുന്ന മാറ്റമനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
