തുടര്‍ച്ചയായ രണ്ടാം പാദത്തിലും പൊതുമേഖല എണ്ണ വിതരണ കമ്പനികള്‍ക്ക് നഷ്ടം. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നി കമ്പനികള്‍ ഒന്നാകെ 2,748.66 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഐഒസി മാത്രം 272 കോടി രൂപയാണ് നഷ്ടം നേരിട്ടത്. എച്ച്പിസിഎല്ലിന്റെ നഷ്ടം 2,172.14 കോടിയാണ്. ബിപിസിഎല്‍ 304 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. ഒന്നാം പാദത്തില്‍ ഐഒസിയുടെ നഷ്ടം 1995 കോടി രൂപയായിരുന്നു. എച്ച്പിസിഎല്‍ 10,196 കോടി രൂപ, ബിപിസിഎല്‍ 6,263 കോടി രൂപ എന്നിങ്ങനെയാണ് മറ്റു രണ്ടു കമ്പനികളുടെ ഒന്നാം പാദ നഷ്ടം. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ അര്‍ധവാര്‍ഷികത്തില്‍ നഷ്ടം 21,201.18 കോടി രൂപയായി. പെട്രോള്‍,ഡീസല്‍, പാചകവാതകം എന്നിവയുടെ വിപണനവുമായി ബന്ധപ്പെട്ട് മാര്‍ജിനില്‍ ഉണ്ടായ ഇടിവാണ് നഷ്ടത്തിന് കാരണമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനികള്‍ ഫയല്‍ ചെയ്ത കണക്കുകള്‍ വ്യക്തമാക്കുന്നു.