കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ സംഭവത്തിൽ ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘം അന്വേഷണത്തിനെത്തും. ഉടൻ തന്നെ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കും. കേന്ദ്ര ഗതാഗത മന്ത്രാലയത്തിനും എൻഎച്ച്എഐക്കും റിപ്പോർട്ട് കൈമാറും. അതോടൊപ്പം സമാനമായ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയ നാലിടത്ത് പിഡബ്ല്യുഡി, മൈനിങ് ആൻ്ഡ് ജിയോളജി, ഭൂഗർഭ ജല വകുപ്പ് വിഭാഗത്തിലെ വിദഗ്ധർ പരിശോധിക്കും.
കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി തകർന്ന സംഭവത്തിൽ അന്വേഷണത്തിനായി ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘമെത്തും
