പത്തു വൈസ് ചാന്‍സലര്‍മാരേയും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നേരിട്ടു വിളിച്ചുവരുത്തി ഹിയറിംഗ് നടത്തും. പത്തു വൈസ് ചാന്‍സലര്‍മാരും ഗവര്‍ണര്‍ക്ക് വിശദീകരണം നല്കി. ഹിയറിംഗിനു നേരിട്ടു ഹാജരാകില്ലെന്ന് കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന് പ്രതികരിച്ചു. അഭിഭാഷകന് ഹാജരാകും. കോടതിയെ അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് മറുപടിയിലുള്ളത്. ഗവര്‍ണറുടെ നിലപാട് തനിക്കും സര്‍വകലാശാലക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിസി ഗോപിനാഥ് രവീന്ദ്രന് പറഞ്ഞു.
അതേസമയം ഗവർണർക്കെതിരെ തുറന്ന പോരാട്ടത്തിന്എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. രാജ്ഭവൻ ധർണ അടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും എൽഡിഎഫ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതവും അസാധാരണവുമായ കടുത്ത നീക്കവുമായി ഗവർണർ രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ ഗവർണർക്ക് കീഴടങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.