4 10

സ്‌ക്രാംബ്ലര്‍ 400എക്സിന് അടിപൊളി ഇയര്‍ എന്‍ഡ് ഓഫറുമായി ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ്. സ്‌ക്രാംബ്ലര്‍ 400എക്സ് വാങ്ങുന്നവര്‍ക്ക് 13,300 രൂപയുടെ ആസെസറികള്‍ സൗജന്യമായി നല്‍കും. 2025 ഡിസംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള സമയത്ത് സ്‌ക്രാംബ്ലര്‍ 400 എക്സ് വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ലോവര്‍ എന്‍ജിന്‍ ബാറ്, മഡ്ഗാര്‍ഡ് കിറ്റ്, ഫ്ളൈ സ്‌ക്രീന്‍, ടാങ്ക് പാഡ്, ലഗേജ് റാക്ക് കിറ്റ്, ട്രയംഫ് മോട്ടോര്‍സൈക്കിള്‍ ടി ഷര്‍ട്ട് എന്നിവയൊക്കെയാണ് ലഭിക്കുക. ഇവയെല്ലാം ചേരുമ്പോള്‍ 13,300 രൂപ വില വരും. ഈ മോഡലിന്റെ എക്സ് ഷോറൂം വില 2.68 ലക്ഷം രൂപ തന്നെയായിരിക്കും. 398 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്ത്. ഈ എന്‍ജിന്‍ 8,000ആര്‍പിഎമ്മില്‍ 39.5ബിഎച്ച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 37.5എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് ഗിയര്‍ബോക്സ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *