തിയറ്ററുകളില്‍ മികച്ച വിജയം നേടിയ മമ്മൂട്ടി ചിത്രം റോഷാക്ക് നവംബര്‍ 11ന് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലറാണ്. ഷറഫുദ്ദീന്, ബിന്ദു പണിക്കര്‍, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീര്‍, സഞ്ജു ശിവറാം, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം വിതരണത്തിനെത്തിച്ചത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച സമീര്‍ അബ്. ചിത്ര സംയോജനം കിരണ്‍ ദാസ്. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ സംഗീതം മിഥുന് മുകുന്ദനും സൗണ്ട് ഡിസൈനര്‍ നിക്സണും നിര്‍വഹിക്കുന്നു.