മനുഷ്യന്റെ സ്വാഭാവികമായ ജീവിതചര്യകള്ക്കുമേല് നിയന്ത്രണങ്ങളുടെ താഴിട്ടു മുറുക്കിയ ആ ഇരുളടഞ്ഞ ദിനങ്ങളില്‍ പൊലിഞ്ഞുപോയ ജീവിതങ്ങളെ ഈ കഥാപരിസരം ഓര്‍മ്മപ്പെടുത്തുന്നു ഭാര്യയുടെ മരണം തീര്‍ത്ത ഒറ്റപ്പെടലില്‍ നിന്നും സൗഹൃദത്തിന്റെ പിന്‍ബലത്തോടുകൂടി അവളുടെ ഓര്‍മ്മകള്‍ സ്വരുക്കുട്ടിവെച്ച മനസ്സുമായി ഒരു റിസോര്‍ട്ടിന്റെ പണിപ്പുരയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജു എന്ന കഥാപാത്രത്തിലൂടെയാണ് ഈ കഥയുടെ ഉടനീള സഞ്ചാരം, സാമൂഹിക, സാംസ്കാരിക ചിന്തകളിലും സാമ്പത്തികനയങ്ങളിലും തുടങ്ങി വിഷയാധിഷ്ഠിതമായ നിരവധി ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയ ഒരു കൂട്ടായ്മ ഒട്ടുമേ കലര്‍പ്പില്ലാതെ പങ്കുവെച്ച അവരുടെ സ്നേഹത്തിന്റെ ബാക്കിപത്രമാണീ നോവല്‍. ‘അനുരാധ റിസോര്‍ട്ട്’. ഡോ. സി രവീന്ദ്രന് നമ്പ്യാര്‍. ഗ്രീന്‍ ബുക്സ്. വില 218 രൂപ.
