2026 മോഡല്‍ വര്‍ഷത്തിലേക്ക് ജപ്പാനിലെ ജനപ്രിയ നിന്‍ജ 250, ഇസെഡ്250 മോഡലുകളെ കാവസാക്കി അപ്ഡേറ്റ് ചെയ്തു. ഇത്തവണ സാങ്കേതിക മാറ്റങ്ങളൊന്നുമില്ലെങ്കിലും, ബൈക്കുകള്‍ക്ക് ചില പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിക്കുന്നു. രണ്ട് ബൈക്കുകളും 2025 നവംബര്‍ മുതല്‍ ജാപ്പനീസ് വിപണിയില്‍ ലഭ്യമാകും. നിന്‍ജ 250 2025 മോഡലിന് ജപ്പാനില്‍ 726,000 യെന്‍ ആണ് വില. ഇത് ഏകദേശം 4.37 ലക്ഷം ഇന്ത്യന്‍ രൂപ വരും. ഇസെഡ്250 2025 മോഡലിന് ജപ്പാനില്‍ 704,000 യെന്‍ (ഏകദേശം 4.24 ലക്ഷം ഇന്ത്യന്‍ രൂപ) ആണ് വില. മെറ്റാലിക് യെല്ലോയിഷ് ഗ്രീനുള്ള മെറ്റാലിക് കാര്‍ബണ്‍ ഗ്രേ, കാന്‍ഡി പെര്‍സിമോണ്‍ റെഡ് ഉള്ള ഗാലക്സി സില്‍വര്‍ എന്നീ രണ്ട് പുതിയ ഡ്യുവല്‍-ടോണ്‍ നിറങ്ങളിലാണ് കവാസാക്കി നിന്‍ജ 250 അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, 2026 കവാസാക്കി ഇസെഡ്250 എബോണി വിത്ത് മെറ്റാലിക് കാര്‍ബണ്‍ ഗ്രേ എന്ന ഒരൊറ്റ കളര്‍ ഓപ്ഷനിലാണ് വരുന്നത്. 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 34.5 ബിഎച്ച്പിയും 22 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 248 സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എഞ്ചിനാണ് പവര്‍ട്രെയിനിന് കരുത്ത് പകരുന്നത്.
അപ്ഡേറ്റ് ചെയ്ത ബൈക്കുകളുമായി കാവസാക്കി
