സ്ഥലം മാറ്റത്തിനെതിരെ ബി അശോക് നല്‍കിയ ഹര്‍ജി മുന്‍ഗണന നല്‍കി പരിഗണിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ വ്യവസ്ഥകൾ പാലിക്കണമെന്ന സിഎടി ഉത്തരവ് ചോദ്യം ചെയ്തുള്ള പ്രധാന ഹർജി ഇന്ന് പരിഗണിക്കുന്നുണ്ടല്ലോ എന്നും പ്രധാന കേസ് നിലവിലുള്ളപ്പോൾ എന്തിനാണ് പുതിയ ഹർജി പരിഗണിക്കുന്നതെന്നും കോടതിയുടെ സമയം ഇപ്പോൾ ഇതിനുവേണ്ടി മാറ്റിവയ്ക്കേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു.