സ്വര്‍ണ വിലകുതിപ്പ് തുടരുമ്പോള്‍ ആഭരണ ഡിമാന്‍ഡില്‍ വന്‍ കുറവ്. കഴിഞ്ഞ രക്ഷാബന്ധന് മുതല്‍ ഓണം വരെയുള്ള ഉത്സവകാലത്ത് വില്‍പ്പനയില്‍ 28 ശതമാനമാണ് ഇടിവ്. മുന്‍ വര്‍ഷം 50 ടണ്‍ ആയിരുന്ന വില്‍പ്പന 28 ശതമാനം കുറഞ്ഞതായി ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന് പറയുന്നു. മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ് – അല്ലെങ്കില്‍ കോവിഡ് മുതലുള്ള ഈ കാലയളവിലെ ഏറ്റവും വലിയ ഇടിവാണ് ആഭരണങ്ങളിലുണ്ടായിരിക്കുന്നത്. സ്വര്‍ണ വിലയില്‍ 49% വാര്‍ഷിക വര്‍ധനവുണ്ടായതാണ് ഇതിന് കാരണമെന്ന് ജ്വല്ലറികള്‍ പറയുന്നു. വില കുത്തനെ ഉയര്‍ന്നത് ഉപയോക്താക്കളെ പിന്നോട്ട് വലിച്ചു. കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ ഇത്തവണ വില്‍പ്പന 15 ശതമാനം കുറഞ്ഞതായാണ് വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ വില ഉയര്‍ന്ന് നില്‍ക്കുന്നത് വില്‍പ്പന മൂല്യം 25-30 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. നവരാത്രി, ദീപാവലി സമയങ്ങളിലും തുടര്‍ന്നുള്ള വിവാഹ സീസണിലുമുണ്ടാകുന്ന ഡിമാന്‍ഡാണ് പൊതുവേ സ്വര്‍ണ വില്‍പ്പനയുടെ ട്രെന്‍ഡ് നിശ്ചിക്കുന്നത്.
ആഭരണ ഡിമാന്‍ഡില്‍ വന്‍ കുറവ്
