സൂപ്പര്‍ ഹീറോയായി കല്യാണിയും നസ്ലെന്, ചന്തു സലീം കുമാര്‍ തുടങ്ങിയ പ്രധാന താരങ്ങള്‍ക്കൊപ്പം കാമിയോ റോളുകളും കസറിയ ‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’ മലയാളികള്‍ക്ക് പുത്തന്‍ ദൃശ്യവിസ്മയം സമ്മാനിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ ചിത്രം ബോക്സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റു പോയ സിനിമ ലോകയാണ്. അവധി ദിവസമായ ഞായറാഴ്ചത്തെ കണക്കാണിത്. 309,000 ടിക്കറ്റുകളാണ് ലോകയുടേതായി വിറ്റഴിഞ്ഞത്. ലോകയ്ക്ക് ഒപ്പം റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വം എന്ന സിനിമയേക്കാള്‍ ഇരട്ടി ടിക്കറ്റുകളാണ് ലോകയുടേതായി വിറ്റു പോയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 96,000 ടിക്കറ്റുകള്‍ വിറ്റ് മോഹന്‍ലാല്‍ ചിത്രം ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. ഒരു ലക്ഷത്തി മുപത്തി ഏഴായിരം ടിക്കറ്റുകള്‍ വിറ്റ് പരം സുന്ദരിയാണ് രണ്ടാം സ്ഥാനത്ത്.
‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’ ബുക്കിംഗില്‍ ഒന്നാമത്
