yt cover 43

https://dailynewslive.in/ കേരളത്തില്‍ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരത്തിലെത്താന്‍ ബിജെപി എല്ലാ കുല്‍സിത മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും അവര്‍ക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തനിമ നശിപ്പിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അമിത് ഷാ നടത്തിയ പ്രഖ്യാപനങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരവും എന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.

https://dailynewslive.in/ ക്ഷേത്രങ്ങളും ക്ഷേത്രപരിസരങ്ങളും ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണ പരിപാടികള്‍ക്കായി ഉപയോഗിക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡുകള്‍ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടം യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത്. ഗര്‍ഭഛിദ്രത്തെ എതിര്‍ത്ത് സംസാരിക്കുന്ന യുവതിയോട് രാഹുല്‍ വളരെ മോശമായി സംസാരിക്കുന്നതും അസഭ്യം പറയുന്നതും പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുണ്ട്. യുവതിയെ കാണണം എന്ന് ഫോണ്‍ കോളില്‍ രാഹുല്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എന്തിനാണ് കാണുന്നത് കൊല്ലാനാണോ എന്ന് യുവതി തിരിച്ചപ്പോള്‍ കൊല്ലാനാണെങ്കില്‍ സെക്കന്റുകള്‍ മതി എന്നാണ് രാഹുല്‍ യുവതിയോട് പറയുന്നത്.

https://dailynewslive.in/ യുവതിയെ ഗര്‍ഭഛിദ്രത്തിനു വേണ്ടി നിര്‍ബന്ധിക്കുന്നതിന്റെ കൂടുതല്‍ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി. പാലക്കാട്ടെ മഹിളാമോര്‍ച്ച നേതാവ് അശ്വതി മണികണ്ഠനാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ദേശീയ, സംസ്ഥാന ബാലാവകാശ കമ്മീഷനുകള്‍, ജില്ലാ വനിതാ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് പരാതി നല്‍കിയത്. പുറത്തുവന്ന സ്‌ക്രീന്‍ ഷോട്ടുകളും ഫോണ്‍ സംഭാഷണങ്ങളും തെളിവായി കാണിച്ചുകൊണ്ടാണ് പരാതി.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ മാധ്യമങ്ങളെ ഇന്നലെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതല്‍ വിശദീകരണത്തിനില്ലെന്ന് വ്യക്തമാക്കി അവസാന നിമിഷം വാര്‍ത്താസമ്മേളനം റദ്ദാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആരോപണങ്ങള്‍ക്ക് പിന്നാലെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജി സമ്മര്‍ദ്ദം രൂക്ഷമായതിനെ തുടര്‍ന്നാണ് വാര്‍ത്താസമ്മേളനത്തിന് തീരുമാനിച്ചത്. പുതിയ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് രാജി സമ്മര്‍ദം രൂക്ഷമായത്. കൂടുതല്‍ വിശദീകരണം നല്‍കാനാണ് വാര്‍ത്താ സമ്മേളനം എന്നാണ് രാഹുല്‍ നേതൃത്വത്തെ അറിയിച്ചത്.

https://dailynewslive.in/

രാഹുലിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ജില്ലാ സെക്രട്ടറിയുടെ ഓഡിയോ സന്ദേശം. തനിക്കറിയാവുന്ന രണ്ട് വനിതാ കെഎസ്യു പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ മെസേജ് അയച്ചുവെന്നും അവര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു പോയെന്നും ജില്ലാ സെക്രട്ടറി പറയുന്നു. തെറ്റിനെ ന്യായീകരിക്കേണ്ട ആവശ്യം ഇല്ലെന്നും ന്യായീകരിക്കാന്‍ നമുക്ക് സമയവുമില്ലെന്നും ജില്ലാ സെക്രട്ടറി ആഷിക് കരോട്ടില്‍ വിമര്‍ശിച്ചു. എംഎല്‍എക്കെതിരെ വ്യാപകമായി ആരോപണങ്ങള്‍ ഉയരുമ്പോഴും സ്ഥാനം രാജിവെക്കില്ലെന്ന നിലപാടിലാണ് രാഹുല്‍.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി ആനി രാജ. ദില്ലിയിലെ പഠനകാലത്തും രാഹുലിനെതിരെ പരാതികള്‍ ഉയര്‍ന്നിരുവെന്ന് ആനി രാജ പ്രതികരിച്ചു. പല പെണ്‍കുട്ടിളെയും സമാനമായ രീതിയില്‍ സമീപിച്ചിരുന്നുവെന്നും കോളേജുകളിലെയും, സര്‍വകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെണ്‍കുട്ടികളെ സമീപിക്കാന്‍ ശ്രമിച്ചുവെന്നും വേണ്ട മറുപടി യഥാസമയം കൊടുത്ത് തിരിച്ചയച്ചുവെന്നുമാണ് ആനിരാജ പറഞ്ഞത്.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇത്തരം വിഷയങ്ങള്‍ കോണ്‍ഗ്രസിന്റെ ഡിഎന്‍എയില്‍ ഉള്ളതാണെന്നും ചൂഷകനല്ലാത്ത എംഎല്‍എ വേണം എന്നത് പാലക്കാടിന്റെ അവകാശമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചില്ലെങ്കില്‍ ബിജെപി ചെയ്യേണ്ടത് ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന രൂക്ഷമായ ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുല്‍ രാജിവെയ്ക്കണം എന്ന ആവശ്യത്തിലേക്ക് കേരളം ഒന്നാകെ എത്തിയിരിക്കുന്നുവെന്നും പെരുമഴ പോലെയാണ് ആരോപണങ്ങള്‍ വരുന്നതെന്നും ഇന്നല്ലെങ്കില്‍ നാളെ രാജിവെയ്ക്കേണ്ടി വരുമെന്നും ഗോവിന്ദന്‍ പറഞ്ഞു. രാജിയല്ലാതെ വേറെ വഴിയില്ലെന്നും ഷാഫി പറമ്പില്‍, വിഡി സതീശന്‍ എന്നിവര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ആരോപണങ്ങള്‍ അല്ല, തെളിവുകള്‍ ആണ് പുറത്ത് വന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. രാഹുല്‍ രാജിവെക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി വികെ ശ്രീകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാന്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് വികെ ശ്രീകൃഷ്ണന്റെ അഭിപ്രായം.

https://dailynewslive.in/ സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 45 വയസ്സുള്ള വയനാട് ബത്തേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ കോഴിക്കോട് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7 ആയി.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ഇടുക്കി ഇടമലക്കുടിയില്‍ പനിബാധിച്ച് അഞ്ചുവയസ്സുകാരന്‍ മരിച്ചു. കൂടലാര്‍ക്കുടി സ്വദേശി മൂര്‍ത്തി-ഉഷ ദമ്പതികളുടെ അഞ്ചുവയസ്സുളള മകന്‍ കാര്‍ത്തിക്ക് ആണ് മരിച്ചത്. അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകള്‍ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യസ്ഥിതി വഷളായതിനാല്‍ കുട്ടിയെ അടിമാലിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അടിമാലി താലൂക്കാശുപത്രിയിലേക്കത്തും വഴി കുട്ടി മരണത്തിന് കീഴടങ്ങി. കുഞ്ഞിന്റെ മൃതദേഹം തിരികെ വീട്ടിലേക്ക് കൊണ്ടപോയതും കാട്ടിലൂടെ ആളുകള്‍ ചുമന്നാണ്.

https://dailynewslive.in/ ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനല്‍കണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം. സാമുഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് സമയപരിധിക്കുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ്ങ് നടത്താനാകും.

https://dailynewslive.in/ ബിഗ് ബോസ് സീസണ്‍ 6 ജേതാവ് ജിന്റോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് എടുത്ത മോഷണക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യത്തില്‍ അതിക്രമിച്ചു കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നാണ് നടത്തിപ്പുകാരിയുടെ പരാതി. നേരത്തെ ജിന്റോയ്‌ക്കെതിരെ എടുത്ത ലൈംഗിക ആക്രമണ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

https://dailynewslive.in/ തൈക്കാടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ശുദ്ധജലം മുടങ്ങി രോഗികള്‍ ദുരിതം അനുഭവിക്കുന്ന സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തുടര്‍ച്ചയായി മൂന്നു ദിവസം ശുദ്ധജലം മുടങ്ങിയതിനെ കുറിച്ച് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു. കുടിവെള്ള വിതരണം പഴയപടി പുനസ്ഥാപിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

*ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം*

സ്ത്രീകളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ക്യാൻസറുകളിൽ ഒന്നാണ് ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. ഇന്ത്യയിൽ ഓരോ നാല് മിനിട്ടിലും ഒരു സ്ത്രീയിൽ സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തുന്നു. ഓരോ എട്ട് മിനിട്ടിലും ഒരാൾ സ്തനാർബുദം മൂലം മരണപ്പെടുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളാണ് ബ്രെസ്റ്റ് ക്യാൻസർ സാധ്യത വർധിപ്പിക്കുന്നത്.പ്രായവും പാരമ്പര്യവും രണ്ട് പ്രധാന ഘടകങ്ങളാണ്. 50 വയസ്സ് പിന്നിട്ട സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ ചെറുപ്പക്കാരിലും സ്തനാർബുദം ഉണ്ടാകാറുണ്ട്.സ്വയം സ്തന പരിശോധന സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കും. സ്തനങ്ങളിൽ കാണപ്പെടുന്ന മുഴ,നിറവ്യത്യാസം,സ്രവങ്ങൾ വരിക, കല്ലിച്ച് കിടക്കുന്നത് തുടങ്ങിയ സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആണ്.ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഒട്ടും വൈകാതെ തന്നെ ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതും സ്തനാർബുദം തിരിച്ചറിഞ്ഞാൽ ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സാവിധികൾ, ഭക്ഷണക്രമം, വ്യായാമവും കൃത്യമായി പിന്തുടർന്നാൽ സാധാരണ ജീവിതത്തിലേയ്ക്ക് രോഗിക്ക് വളരെ പെട്ടന്ന് തന്നെ തിരിച്ചുവരാൻ സാധിക്കും സ്ഥാനാർബുദത്തിനു ലഭ്യമായ എല്ലാ ചികിത്സകളും അമല ആശുപത്രിയിൽ ലഭ്യമാണ്. *കൂടുതൽ വിവരങ്ങൾക്ക് 0487 – 2304000 .*

https://dailynewslive.in/ സംസ്ഥാന സര്‍വീസ് ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കല്‍ സര്‍വീസസ് ഉള്‍പ്പെടെയുള്ളവര്‍ക്കും ഡിഎ, ഡിആര്‍ വര്‍ധനവിന്റെ ആനുകൂല്യം ലഭിക്കും. സെപ്തംബര്‍ ഒന്നിന് ലഭിക്കുന്ന ശമ്പളത്തിനും പെന്‍ഷനുമൊപ്പം പുതിയ ആനുകൂല്യം കിട്ടി തുടങ്ങും.

https://dailynewslive.in/ ഗാസയില്‍ അഞ്ച് ലക്ഷം മനുഷ്യര്‍ മരണത്തിലേക്ക് പോകുമ്പോള്‍ നമുക്ക് വലുത് ഒരു നേതാവിന്റെ രതി ദൗര്‍ബല്യങ്ങളാണെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. കോഴിക്കോട് നടന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറുകണക്കിന് കുഞ്ഞുങ്ങള്‍ പട്ടിണി മൂലം മരിച്ചു വീഴുന്നത് നമുക്ക് വിഷയമല്ല. നമുക്കാവശ്യം ചെറിയ ചെറിയ വിവാദങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സിപിഎം നേതാവ് പി സരിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ ഡോ. സൗമ്യ സരിന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിനൊപ്പം സരിന്‍ നില്‍ക്കുന്നതായുള്ള ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കല്‍ ഫോട്ടോ താന്‍ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല എന്നാണ് സൗമ്യ സരിന്‍ കുറിച്ചത്.

https://dailynewslive.in/ എറണാകുളം ഊന്നുകല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു. മരിച്ചത് എറണാകുളം കുറുപ്പുംപടി സ്വദേശി ശാന്തയാണ്. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്താല്‍ സാധിച്ചിട്ടുണ്ട്. ശാന്തയുടെ ഒരു സുഹൃത്തിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജതമാക്കിയിരിക്കുകയാണ്. മോഷണ ശ്രമത്തിനുശേഷം കൊലപാതകം എന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.

https://dailynewslive.in/ തോട്ടപ്പള്ളിയിലെ 62-കാരിയുടെ കൊലപാതകത്തില്‍ കഴിഞ്ഞദിവസം പിടികൂടിയ ആള്‍ നിരപരാധിയെന്ന് പോലീസ്. സ്ത്രീയെ കൊലപ്പെടുത്തിയ ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശികളായ സൈനുല്‍ ആബിദ്, ഭാര്യ അനീഷ എന്നിവരെയാണ് ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്.

https://dailynewslive.in/ കാസര്‍കോട് ദേലംപാടിയില്‍ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. യുവതിയുടെ പരാതിയില്‍ കര്‍ണാടക ഈശ്വരമംഗല സ്വദേശി ഇബ്രാഹിം ബാദുഷക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് സ്ത്രീധനത്തിന്റെ പേരിലടക്കം നിരന്തരം മര്‍ദ്ദിക്കുന്നതായി യുവതി പറഞ്ഞു. മുത്തലാഖിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നാണ് യുവതിയുടെ നിലപാട്.

https://dailynewslive.in/ കായംകുളം കൃഷ്ണപുരത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സെന്റ് മേരിസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ആരാധ്യ (14)യെ ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

https://dailynewslive.in/ വരും ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 26 ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 27 ന് എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

https://dailynewslive.in/ സംസ്ഥാന സമ്മേളനം കഴിഞ്ഞ് മടങ്ങിയ വാഹനങ്ങള്‍ക്ക് ടോള്‍ ഈടാക്കിയതിന് തമിഴക വെട്രിക്കഴകം (ടിവികെ) പ്രവര്‍ത്തകര്‍ ടോള്‍പ്ലാസ ഉപരോധിച്ചു. ഇരുന്നൂറിലേറെ പാര്‍ട്ടി പ്രവര്‍ത്തകരാണ് ധര്‍മപുരി പാലാക്കോടിലെ ടോള്‍പ്ലാസയും റോഡും ഉപരോധിച്ചത്. ഇതോടെ ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പാര്‍ട്ടിപ്രവര്‍ത്തകരുടെ വാഹനങ്ങളില്‍നിന്ന് ഈടാക്കിയ ടോള്‍ തിരികെനല്‍കാമെന്ന് ടോള്‍പ്ലാസ അധികൃതര്‍ സമ്മതിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

https://dailynewslive.in/ കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എ ല്‍എ കെ സി വീരേന്ദ്ര പപ്പിയുടെ അറസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിക്കിമില്‍ ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രം ലീസിന് എടുക്കാനെത്തിയപ്പോഴാണ് വീരേന്ദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാജ്യവ്യാപകമായി ഇ ഡി രണ്ട് ദിവസം നടത്തിയ റെയ്ഡിനൊടുവിലായിരുന്നു അറസ്റ്റ്.

https://dailynewslive.in/ പ്രസവ ചികിത്സാ ഫീസ് തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ച് പ്രസവം വൈകിപ്പിച്ച് ആശുപത്രി അധികൃതര്‍ കുഞ്ഞിനെ കൊന്നുവെന്നാരോപിച്ച് മൃതദേഹവുമായി പിതാവ് മജിസ്ട്രേറ്റ് ഓഫീസില്‍. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലാണ് സംഭവമുണ്ടായത്. നവജാത ശിശുവിന്റെ മൃതശരീരം കവറിലിട്ടാണ് പിതാവ് പരാതിപ്പെടാനെത്തിയത്. ഫീസ് വര്‍ധിപ്പിച്ച് പ്രസവം വൈകിപ്പിച്ചതാണ് തന്റെ കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ഓഫീസിലെത്തിയ പിതാവ് വിപിന്‍ ഗുപ്ത ആരോപിച്ചു.

https://dailynewslive.in/ ബീഹാറില്‍ ഏഴാം ദിവസം പിന്നിട്ട രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുക്കാന്‍ ഇന്ത്യ സഖ്യം മുഖ്യമന്ത്രിമാരുടെയും നേതാക്കളുടെയും തീരുമാനം. രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് വന്‍ ജനപങ്കാളിത്തം ലഭിക്കുന്നുവെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തലിലാണ് നേതാക്കള്‍ ഒന്നടങ്കം പങ്കെടുക്കാനുള്ള തീരുമാനം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും യാത്രയുടെ ഭാഗമാകും. യാത്ര ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിപക്ഷത്തെ ഏറെ മുന്നോട്ടു കൊണ്ടുപോയി എന്നാണ് വിലയിരുത്തല്‍. അതേസമയം രാഹുലിന്റെ വോട്ടര്‍ അധികാര്‍ യാത്രയെ എന്‍ ഡി എ സഖ്യത്തിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി പ്രതിരോധിക്കാനാണ് ബി ജെ പി ഒരുങ്ങുന്നത്.

https://dailynewslive.in/ ‘സാല്‍വാ ജുദും’ വിധിയിലൂടെ നക്‌സലിസത്തെ താന്‍ സഹായിച്ചെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തിനെതിരേ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥിയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ബി. സുദര്‍ശന്‍ റെഡ്ഡി. വിധിയെഴുതിയത് താനാണെന്നും എന്നാല്‍ ആ വിധി തന്റേതല്ലെന്നും അത് സുപ്രീംകോടതിയുടെ വിധിയാണെന്നും റെഡ്ഡി പറഞ്ഞു. ആ വിഷയത്തില്‍ ആഭ്യന്തരമന്ത്രിയുമയി നേരിട്ട് തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാല്‍വാ ജുദുമിനേക്കുറിച്ചുള്ള നാല്‍പ്പതു പേജോളംവരുന്ന വിധി അമിത് ഷാ വായിച്ചിരുന്നെങ്കില്‍ അദ്ദേഹം ഒരുപക്ഷേ അങ്ങനെ പറയില്ലായിരുന്നുവെന്നും സുദര്‍ശന്‍ റെഡ്ഡി പറഞ്ഞു.

https://dailynewslive.in/ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് ഇന്ന്. ശ്രീഹരിക്കോട്ടയില്‍ ഐഎസ്ആര്‍ഒയും ഇന്ത്യന്‍ വ്യോമസേനയും ചേര്‍ന്നാണ് ഇന്ന് പരീക്ഷണം നടത്തുന്നത്. ഗഗന്‍യാന്‍ യാത്രാ പേടകത്തിന്റെ മാതൃക ഹെലികോപ്റ്റര്‍ ഉപയോഗിച്ച് താഴേക്ക് ഇടുന്നതാണ് പരീക്ഷണം. പാരച്യൂട്ടുകളുടെ പ്രവര്‍ത്തന ക്ഷമത വിലയിരുത്താനാണ് ഈ പരീക്ഷണം. 5 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നായിരിക്കും പേടകം താഴേക്ക് ഇടുക. വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റര്‍ ആണ് ദൗത്യത്തിന് ഉപയോഗിക്കുക.

https://dailynewslive.in/ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ 50 ശതമാനം തീരുവ ചുമത്തിയതില്‍ നാഗ്പുരില്‍ വേറിട്ട പ്രതിഷേധം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീമാകാരമായ കോലവുമായാണ് പ്രതിഷേധം നടത്തിയത്. വന്‍ ജനാവലിയാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

https://dailynewslive.in/ നിരവധി വിദേശരാജ്യങ്ങളില്‍ ഇറാന് ആയുധ നിര്‍മാണശാലകളുണ്ടെന്ന് വെളിപ്പെടുത്തി ഇറാന്റെ പ്രതിരോധമന്ത്രി അസീസ് നസീര്‍സാദെ. എന്നാല്‍, ഇവ എവിടെയൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍-ഇറാന്‍ വ്യോമസംഘര്‍ഷം നടന്ന് രണ്ടുമാസത്തിനിപ്പുറമാണ് ഇറാന്‍ പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്.

https://dailynewslive.in/ തപാല്‍ വകുപ്പ് അമേരിക്കയിലേക്കുള്ള മിക്ക അന്താരാഷ്ട്ര തപാല്‍ സേവനങ്ങളും താത്ക്കാലികമായി നിര്‍ത്തിവെച്ചു. ഓഗസ്റ്റ് 25 മുതലാണ് ഈ നിയന്ത്രണം നിലവില്‍ വരിക. യുഎസ് സര്‍ക്കാര്‍ കൊണ്ടുവന്നതും സാധനങ്ങളുടെ അന്താരാഷ്ട്ര ഷിപ്പിംഗിനെ ബാധിക്കുന്നതുമായ നിയന്ത്രണങ്ങളെ തുടര്‍ന്നാണ് തീരുമാനം.

https://dailynewslive.in/ ഇന്ത്യയില്‍നിന്ന് എണ്ണയോ ശുദ്ധീകരിച്ച ഉത്പന്നങ്ങളോ വാങ്ങുന്നതില്‍ ഏതെങ്കിലും രാജ്യങ്ങള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് തങ്ങളെ ബാധിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാപാരം ഉള്‍പ്പെടെയുള്ള വിദേശനയങ്ങളെപ്പറ്റി പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും ജയശങ്കര്‍ അഭിപ്രായപ്പെട്ടു.

https://dailynewslive.in/ റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. മുന്നറിയിപ്പിന്റെ ഭാഗമായി മോസ്‌കോ നഗരത്തിലെത് ഉള്‍പ്പെടെ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. മൂന്ന് മണിക്കൂറിനിടെ റഷ്യന്‍ വ്യോമ പ്രതിരോധ യൂണിറ്റുകള്‍ 32 ഡ്രോണുകള്‍ നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം ആരാണ് ഡ്രോണ്‍ ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.

https://dailynewslive.in/ യുഎസ് പ്രതിരോധ വകുപ്പിലെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സി മേധാവി ലെഫ്റ്റനന്റ് ജനറല്‍ ജെഫ്രി ക്രൂസിനെ പുറത്താക്കി. ക്രൂസിനെ കൂടാതെ, യുഎസ് നേവല്‍ റിസര്‍വ്സ് മേധാവി വൈസ് അഡ്മിറല്‍ നാന്‍സി ലാകോറിനെയും മില്‍ട്ടണ്‍ സാന്‍ഡ്‌സിനെയും പുറത്താക്കി. പുറത്താക്കിയതിന്റെ കാരണം അറിയില്ലെന്നാണ് മൂന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കിയത്. ട്രംപ് പ്രധാന സൈനിക വിജയമായി അവതരിപ്പിച്ച ഇറാന്‍ ആക്രമണം പൂര്‍ണ്ണ വിജയം അല്ലെന്ന് ക്രൂസിന്റെ ഏജന്‍സിയായ ഡിഐഎ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് പേരെയും പുറത്താക്കിയത്.

https://dailynewslive.in/ യുക്രൈന്‍യുദ്ധത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ സമാധാനപരമായ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ റഷ്യക്ക് ഉപരോധങ്ങളേര്‍പ്പെടുത്തുമെന്ന ഭീഷണി പുതുക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ മാസം 15-ന് യുഎസിലെ അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഫലമുണ്ടാകാത്തതില്‍ ട്രംപ് നിരാശനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ കേന്ദ്രസര്‍ക്കാര്‍ വായ്പകള്‍ക്ക് തിരിച്ചടക്കേണ്ട പലിശ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മൂന്നുമടങ്ങായെന്ന് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 12.76 ലക്ഷം കോടി രൂപയാണ് രാജ്യം പലിശ ഇനത്തില്‍ മാത്രം തിരിച്ചടക്കേണ്ടതെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ വായ്പാചെലവുകള്‍ വര്‍ധിച്ചതിന്റെ സൂചനയാണിത്. കൊവിഡ് കാലത്ത് ഉയര്‍ന്ന നിരക്കില്‍ വായ്പയെടുത്തതും തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. 2024-25ലെ കണക്ക് പ്രകാരം 185.94 ലക്ഷം കോടി രൂപയാണ് ഇന്ത്യയുടെ പൊതുകടം. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇത് 200 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നാണ് കണക്ക്. നിക്ഷേപത്തുക തിരിച്ചുനല്‍കാനായി വീണ്ടും ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത് വര്‍ധിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2015-16 കാലഘട്ടത്തില്‍ 71 ലക്ഷം കോടി രൂപയായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കടം. ജി.ഡി.പിയുടെ 51.5 ശതമാനം. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ പൊതുകടം 200 ലക്ഷം കോടി രൂപയാകുമെന്നാണ് ബജറ്റ് രേഖകള്‍ പറയുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 56.1 ശതമാനമാണിത്. 2031ലെത്തുമ്പോള്‍ രാജ്യത്തിന്റെ പൊതുകടം ജി.ഡി.പിയുടെ 50 ശതമാനമാക്കി കുറക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.

https://dailynewslive.in/ ‘മേനേ പയര്‍ കിയ’യിലെ പുതിയ ഒരു പാട്ടു കൂടി എത്തിയിരിക്കുകയാണ്. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മ്മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘മേനേ പ്യാര്‍ കിയ’യിലെ ‘ജൂണ്‍ പോയാല്‍ ജൂലൈ’ എന്ന ഗാനത്തിന്റെ വീഡിയോ സോങ് ആണ് റിലീസ് ചെയ്തിരിക്കുന്നത് . മുത്തുവിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇലക്ട്രോണിക് കിളിയാണ് . ആന്റണി ദാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളം,ഹിന്ദി, തമിഴ് വരികള്‍ ഉള്‍പ്പെടുത്തിയ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹൃദു ഹാറൂണ്‍, പ്രീതി മുകുന്ദന്‍, അസ്‌കര്‍ അലി,മിദൂട്ടി,അര്‍ജുന്‍, ജഗദീഷ് ജനാര്‍ദ്ദനന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാര്‍, റിഡിന്‍ കിംഗ്സിലി, ത്രികണ്ണന്‍,മൈം ഗോപി,ബോക്സര്‍ ദീന,ജീവിന്‍ റെക്സ,ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. സംവിധായകന്‍ ഫൈസല്‍ ഫസലുദ്ദീന്‍, ബില്‍കെഫ്സല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ‘മേനേ പ്യാര്‍ കിയ’യില്‍ ഡോണ്‍പോള്‍ പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

https://dailynewslive.in/ ഫഹദ് ഫാസിലും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിലെ ആദ്യ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ദുപ്പട്ട വാലിയെന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ്. തൊട്ടതെല്ലാം പൊന്നാക്കിയ സഞ്ജിത് ഹെഡ്ഗെയും അനില രാജീവുമാണ് ദുപ്പട്ട വാലിയെന്ന റൊമാന്റിക് സോംഗ് പാടിയിരിക്കുന്നത്. റൊമാന്റിക് കോമഡി ജോണറിലെത്തുന്ന സിനിമ ഓഗസ്റ്റ് 29 നാണ് തിയറ്ററുകളില്‍ എത്തുന്നത്. നിരവധി സിനിമകളിലൂടെ മലയാളികളുടെ കൈയ്യടി ഏറ്റുവാങ്ങിയ പ്രിയ താരവും സംവിധായകനുമായ അല്‍ത്താഫ് സലിമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറ്റില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്കുള്ള ഓണ സമ്മാനം കൂടെയാണ്. ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോര്‍ട്ട്, ലാല്‍, സുരേഷ് കൃഷ്ണ, ബാബു ആന്റണി, ജോണി ആന്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവന്‍ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട്.

https://dailynewslive.in/ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ ജനപ്രിയ മൈക്രോ എസ്യുവിയായ എക്സ്റ്ററിന്റെ പുതിയ പ്രോ പാക്ക് പതിപ്പ് പുറത്തിറക്കി. ഉത്സവ സീസണില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് ഈ നീക്കം. ഈ അപ്‌ഡേറ്റ് ചെയ്ത പായ്ക്ക് എസ്യുവിക്ക് കൂടുതല്‍ പ്രീമിയവും മസ്‌കുലാര്‍ ലുക്കും നല്‍കുന്നു. ഹ്യുണ്ടായി എക്സ്റ്റര്‍ പ്രോ പാക്കിന്റെ എക്സ്-ഷോറൂം വില 7,98,390 രൂപ മുതല്‍ ആരംഭിക്കുന്നു. 2023 ല്‍ ആണ് ഹ്യുണ്ടായി എക്സ്റ്ററിനെ ആദ്യമായി വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ എക്സ്റ്റീരിയര്‍ ഇപ്പോള്‍ പത്തിലധികം കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. അറ്റ്ലസ് വൈറ്റ്, ഫിയറി റെഡ്, റേഞ്ചര്‍ കാക്കി, സ്റ്റാറി നൈറ്റ്, കോസ്മിക് ബ്ലൂ, അബിസ് ബ്ലാക്ക് തുടങ്ങിയ ഷേഡുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പവര്‍ട്രെയിന്‍ എന്ന നിലയില്‍, എസ്യുവിക്ക് 1.2 ലിറ്റര്‍ 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഉണ്ട്, ഇത് 82 ബിഎച്ച്പി പവറും 113.8 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് എഎംടി ഗിയര്‍ബോക്‌സുമായി വരുന്നു.

https://dailynewslive.in/ കഥയുടെ പശ്ചാത്തലം, ഗ്രാമീണ ജീവിതവും അതിലെ ആളുകളുടെയും കഥകളും, അവരുടെ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷങ്ങളും അവതരിപ്പിക്കുന്നു. പി.വി. ഷാജികുമാറിന്റെ കഥകളില്‍ കാണുന്ന പോലെ, ജീവിതത്തിന്റെ ചിരിയും കരച്ചിലും, മനസ്സിലെ സംഘര്‍ഷങ്ങളും ആത്മാവിന്റെ ആഴത്തില്‍ സ്പര്‍ശിക്കുന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ഗ്രാമ്യജീവിതത്തിലെ നിരപരാധികളായ മനുഷ്യരുടെ കഥകളെ സൂക്ഷ്മമായ നിരീക്ഷണത്തോടെ, ഹാസ്യത്തിന്റെ ചേര്‍പ്പോടെ, മനോഹരമായി അവതരിപ്പിക്കുന്നതാണ് ഈ പുസ്തകം. ‘ചൂണ്ടയും കാത്ത് ഒരു മഞ്ഞളൂട്ട’. പി വി ഷാജികുമാര്‍. ഐ ബുക്സ്. വില 220 രൂപ.

https://dailynewslive.in/ പ്രായം കൂടുന്തോറും പ്രതിരോധശേഷി ദുര്‍ബലമാകുന്നതിനും രോഗങ്ങള്‍ ബാധിക്കാനുമുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ചില ലക്ഷണങ്ങളെ വാര്‍ധക്യ ലക്ഷണമായി തെറ്റിദ്ധരിക്കരുതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 45 വയസിന് ശേഷം അവഗണിക്കുന്നതും എന്നാല്‍ അടിയന്തര ശ്രദ്ധ ആവശ്യവുമായ ചില സൂചനകളും ലക്ഷണങ്ങളുമുണ്ട്. ഇവ തിരിച്ചറിയുന്നത് ആരോഗ്യ സങ്കീര്‍ണതകള്‍ തടയാനും നിയന്ത്രിക്കാനും സഹായിക്കും. ബ്രെയിന്‍ ഫോഗ് അനുഭവപ്പെടുമ്പോള്‍ ആളുകള്‍ക്ക് മാനസികമായ ആശയക്കുഴപ്പം, വിവരങ്ങള്‍ ഓര്‍ത്തുവെക്കുന്നതില്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. പ്രായമാകുന്നതിന് അനുസരിച്ച് കാഴ്ചയിലുണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണം. മങ്ങിയ കാഴ്ചയോടൊപ്പം ക്ഷീണവും ദൂരെയോ രാത്രിയിലോ കാണാനുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. 45 വയസിനു മുകളിലുള്ളവരില്‍ ആന്തരികാവയവങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പ്രമേഹം, ഡിമെന്‍ഷ്യ, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങളുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 40 ഇഞ്ചില്‍ കൂടുതല്‍ അരവണ്ണമുള്ള പുരുഷന്മാര്‍ക്കും 35 ഇഞ്ചില്‍ കൂടുതല്‍ അരവണ്ണമുള്ള സ്ത്രീകള്‍ക്കും ആരോഗ്യപരമായ അപകടസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതിനെ സാധാരണമാണെന്ന് കരുതി അവഗണിക്കരുത്. 45 വയസിന് ശേഷം ആര്‍ത്തവവിരാമവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, സമ്മര്‍ദം എന്നിവയുടെ ഫലമായി ഉറക്കപ്രശ്നങ്ങള്‍ ഉണ്ടാകാം. ഉറങ്ങാന്‍ ബുദ്ധിമുട്ടുക, ഉറക്കം നിലനിര്‍ത്താന്‍ കഴിയാതിരിക്കുക, ഇടയ്ക്കിടെ ഉണരുക, പകല്‍സമയത്തെ അമിത ഉറക്കം തുടങ്ങിയവ ഗൗരവകരമായ പ്രശ്നങ്ങളുടെ സൂചനയാകാം. ഉറക്കവുമായി ബന്ധപ്പെട്ട് നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ മാനസികാരോഗ്യത്തെയും ഹൃദയാരോഗ്യത്തെയും പ്രതിരോധശേഷിയെയും പ്രതികൂലമായി ബാധിക്കുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

നദിയുടെ കരയിലുള്ള ഒരു ക്ഷേത്രത്തില്‍ നിത്യേന അഭിഷേകം നടത്താനുള്ള പാല്‍ അക്കരെയുള്ള ഒരു സാധു സ്ത്രീയാണ് കൊണ്ടുവന്നിരുന്നത് . ദിവസവും വഞ്ചിയില്‍ വന്നിരുന്ന അവര്‍ ഒരു നാള്‍ എത്താന്‍ വൈകിപ്പോയി. അഭിഷേകത്തിനു വൈകിയതിനാല്‍ പുരോഹിതന്‍ ദേഷ്യപ്പെട്ടപ്പോള്‍, കടത്തുകാരന്‍ എത്താതിരുന്നതിനാലാണിത് സംഭവിച്ചതെന്ന് ആ പാവം സ്ത്രീ മറുപടി നല്‍കി. അപ്പോഴത്തെ നീരസത്തില്‍ പുരോഹിതന്‍ പറഞ്ഞു: ‘എന്തിനാ നീ വഞ്ചിക്കാരനെ കാത്തുനിന്നത്? ഈശ്വര നാമം ജപിച്ച് വെള്ളത്തിന് മുകളിലൂടെ നടന്നു വന്നു കൂടായിരുന്നോ? എങ്കില്‍ വേഗം വരാമായിരുന്നല്ലോ.’ ഈ സ്ത്രീ താമസിച്ചതിലുള്ള നീരസം കൊണ്ട് തമാശയായിട്ടാണ് ഇത് പറഞ്ഞതെങ്കിലും ഗൗരവം മുഖത്ത് വരുത്തിക്കൊണ്ടാണ് പുരോഹിതന്‍ സംസാരിച്ചത് . അതിനാല്‍ തന്നെ ആ സാധു സ്ത്രീ ഇത് ഗൗരവമായി എടുത്തു. പുരോഹിതന്‍ ആത്മാര്‍ത്ഥമായി തനിക്ക് ഉപദേശം നല്കിയതാണ് എന്നാണ് ആ സ്ത്രീ കരുതിയത്. പിറ്റേ ദിവസം മുതല്‍ എല്ലാ തവണയും ആ സ്ത്രീ നേരത്തെ തന്നെ പാല്‍ കൊണ്ടു വന്നു തുടങ്ങി. പുരോഹിതന് കൗതുകം തോന്നി ചോദിച്ചു: ‘ഇപ്പൊ എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ വരാറുണ്ടല്ലോ. അത് നല്ലത് തന്നെ.’ സ്ത്രീ പറഞ്ഞു: ‘ സ്വാമീ ,അങ്ങുതന്നെയാണ് അതിനു കാരണം. അങ്ങ് പറഞ്ഞതുപോലെ തന്നെ ഞാന്‍ ചെയ്തു. ഇപ്പോള്‍ കടത്തുകാരന്‍ വരാന്‍ വേണ്ടി ഞാന്‍ കാത്തു നില്‍ക്കാറില്ല. ഈശ്വര നാമം ജപിച്ചു നദിക്കു മുകളിലൂടെ നടന്നു പോരും.’ പുരോഹിതന് വിശ്വാസമായില്ല…അതൊന്നു കാണിച്ചു തരൂ എന്നായി അദ്ദേഹം. ഇത് കേട്ട സ്ത്രീ അദ്ദേഹത്തെയും കൂട്ടി നദിക്കരയിലെത്തി. എന്നിട്ട് ആ സ്ത്രീ ഈശ്വര നാമം ജപിച്ച് വെള്ളത്തിന് മുകളിലൂടെ നടന്നു പോയി. ഇത് കണ്ട പുരോഹിതന് ആശ്ചര്യമായി. വിദ്യാഭ്യാസം പോലുമില്ലാത്ത ഈ സ്ത്രീയ്ക്ക് ഇത് കഴിയുമെങ്കില്‍ പിന്നെ എല്ലാ ഗ്രന്ഥങ്ങളും പൂജകളും ഒക്കെ പഠിച്ച തനിക്കു തീര്‍ച്ചയായും ഇത് കഴിയുമല്ലോ എന്ന് പുരോഹിതന്‍ കരുതി. ഈ സ്ത്രീ ഉരുവിട്ടത് പോലെ അതേ ഈശ്വരനാമവും ജപിച്ചു പുരോഹിതന്‍ നദിയിലേയ്ക്ക് കാലെടുത്തുവെച്ചു. പക്ഷെ അദ്ദേഹത്തിന്റെ കാലുകള്‍ വെള്ളത്തില്‍ താഴ്ന്നു പോയി. ഇതു കണ്ട സ്ത്രീ പറഞ്ഞു: ‘സ്വാമീ…അങ്ങ് ഈശ്വര നാമം ജപിക്കുന്നുണ്ട് .പക്ഷെ എന്തിനാണ് വെള്ളം നനയാതിരിക്കാന്‍ വേണ്ടി മുണ്ട് ഉയര്‍ത്തി പിടിക്കുന്നത്? അത് ഈശ്വരനില്‍ പൂര്‍ണ്ണ വിശ്വാസമില്ലാത്തത് കൊണ്ടല്ലേ? ‘വെള്ളത്തില്‍ കാലു താണ് പോയേക്കാം എന്ന സംശയം പുരോഹിതന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതാണ് വെള്ളം നനയാതിരിക്കാന്‍ വേണ്ടി മുണ്ട് ഉയര്‍ത്തി പിടിച്ചത്. മനസ്സില്‍ സംശയം ബാക്കി വെച്ചിട്ട് പുറമേ നാമജപം നടത്തിയിട്ട് ഫലമില്ല. ഭക്തിയും വിശ്വാസവും പൂര്‍ണം ആയിരിക്കണം, അതില്‍ സംശയത്തിന്റെ കണിക പോലും ഉണ്ടാവാന്‍ പാടില്ല. അതുപോലെ എത്ര ഗ്രന്ഥങ്ങള്‍ പഠിച്ചാലും ഈശ്വരാനുഗ്രഹം കിട്ടണമെന്നില്ല. ഈശ്വരാനുഗ്രഹം ലഭിക്കാന്‍ ആരും പണ്ഡിതര്‍ ഒന്നും ആവേണ്ട കാര്യമില്ല. – ശുഭദിനം

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *