ഐ.ടി ഭീമന് ഇന്‍ഫോസിസിലെ ജീവനക്കാര്‍ക്ക് ഇത്തവണ കൈനിറയെ ബോണസ് ലഭിക്കും. കമ്പനിയുടെ ആദ്യപാദ ഫലം മികച്ചതായതോടെയാണ് ജീവനക്കാരെ ഉയര്‍ന്ന ബോണസ് കാത്തിരിക്കുന്നത്. ശരാശരി 80 ശതമാനം വരെയാണ് കമ്പനി ബോണസ് വിതരണം ചെയ്യുന്നത്. ജീവനക്കാര്‍ക്ക് ലഭിച്ച മെമ്മോയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്‍ഫോസിസ് നല്‍കിയത് 65 ശതമാനം ശരാശരി ബോണസാണ്. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ബോണസ് നല്‍കുന്നത്. പിഎല്‍ 4 ജീവനക്കാര്‍ക്ക് 80 മുതല്‍ 89 ശതമാനം വരെ ബോണസ് ലഭിക്കുമെന്നാണ് സൂചന. പിഎല്‍ 5 ജീവനക്കാര്‍ക്ക് 87 ശതമാനം വരെയും പിഎല്‍ 6 ജീവനക്കാര്‍ക്ക് 85 ശതമാനം വരെയും ബോണസ് ഉണ്ടാകും. ഉയര്‍ന്ന ശമ്പളക്കാര്‍ക്ക് ശരാശരി 85 ശതമാനം വരെയും കുറഞ്ഞ ശമ്പളക്കാര്‍ക്ക് 75 ശതമാനം വരെയും ആനുകൂല്യം ലഭിക്കും.