വൈകാരിക പിന്തുണക്കായി കൗമാരക്കാര്‍ എ.ഐ ടൂളുകളെ കൂടുതലായി ആശ്രയിക്കുന്നതായി സര്‍വേ. 13 വയസിനും 8 വയസിനും ഇടയില്‍ പ്രായമുളള 88 ശതമാനം കുട്ടികളും മാനസിക സമ്മര്‍ദ്ദമോ ഉത്കണ്ഠയോ ഉണ്ടാകുമ്പോള്‍ ഇപ്പോള്‍ എ.ഐ യെയാണ് ആശ്രയിക്കുന്നത്. വൈകാരിക പിന്തുണയ്ക്കായി പെണ്‍കുട്ടികളിലും സ്ത്രീകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗം വളരെ കൂടുതലാണ്. മറ്റുള്ളവരോട് പറയാത്ത ചിന്തകള്‍ പങ്കിടുന്നതിനാണ് ഇവര്‍ പ്രത്യേകിച്ച് എ.ഐ ഉപയോഗിക്കുന്നത്. 67 ശതമാനം എ.ഐ ഉപയോക്താക്കളും സാമൂഹിക ഒറ്റപ്പെടലിനെക്കുറിച്ച് ആശങ്കാകുലരാണെന്നും 58 ശതമാനം പേര്‍ അവരുടെ സ്വകാര്യ ഡാറ്റ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ഭയപ്പെടുന്നതായും സര്‍വേ കണ്ടെത്തി. വൈകാരിക പിന്തുണക്കായി ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് ചാറ്റ്ജിപിടി യാണ്. ഗൂഗിള്‍ ജെമിനി, ഇന്‍സ്റ്റഗ്രാം എ.ഐ ഫീച്ചേഴ്‌സ്, ഗ്രോക്ക്, ഡീപ്‌സീക്ക് തുടങ്ങിയ എ.ഐ ടൂളുകളാണ് തൊട്ടു പിന്നാലായി ഉളളത്. ചെറുകിട പട്ടണങ്ങളിലെ യുവാക്കളില്‍ 43 ശതമാനം പേര്‍ക്കും എ.ഐ യുമായി വ്യക്തിപരമായ ചിന്തകള്‍ പങ്കിടുന്നുണ്ടെന്നും സര്‍വേ കണ്ടെത്തി.