3 28

ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോണ തോമസ്, നിര്‍മ്മിച്ച് എ ബി ബിനില്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘പൊങ്കാല’ എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. ശ്രീനാഥ് ഭാസി, കെ ജി എഫ് സ്റ്റുഡിയോ, അനില്‍ പിള്ള എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. വൈപ്പിന്‍ ഹാര്‍ബറിന്റെ പശ്ചാത്തലത്തില്‍ ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹാര്‍ബറിലെ ഇരു വിഭാഗങ്ങള്‍ക്കിടയിലെ ശക്തമായ കിടമത്സരത്തിന്റെ കഥയാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. വലിയ താരനിരയോടെയാണ് ചിത്രം എത്തുന്നത്. ശ്രീനാഥ് ഭാസി നായകനാവുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, ബിബിന്‍ ജോര്‍ജ്, സുധീര്‍ കരമന, ഷമ്മി തിലകന്‍, അലന്‍സിയര്‍, സൂര്യ കൃഷ്, സാദ്ദിഖ്, ഡ്രാക്കുള സുധീര്‍, മാര്‍ട്ടിന്‍ മുരുകന്‍, കിച്ചു ടെല്ലസ്, റോഷന്‍ മുഹമ്മദ്, യാമി സോന, ദുര്‍ഗ കൃഷ്ണ, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. രണ്ടായിരത്തില്‍ വൈപ്പിന്‍കരയില്‍ അരങ്ങേറിയ ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *