മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമായ ‘തമ’ ടീസര്‍ എത്തി. രശ്മിക മന്ദാനയും ആയുഷ്മാന്‍ ഖുറാനയുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നവാസുദീന്‍ സിദ്ദിഖിയും പരേഷ് റാവലുമാണ് മറ്റ് അഭിനേതാക്കള്‍. വാംപയേഴ്‌സ് ആയി ആയുഷ്മാനും രശ്മികയും എത്തുന്നു. മാഡോക് ഹൊറര്‍ കോമഡി യൂണിവേഴ്‌സിലെ അഞ്ചാമത്തെ ചിത്രം കൂടിയാണ് തമ. ഇത്തവണയും വ്യത്യസ്തമായൊരു സിനിമാ അനുഭവം തന്നെയായിരിക്കും മാഡോക് നല്‍കുക എന്നാണ് ടീസറിന് താഴെ നിറയുന്ന കമന്റുകള്‍. മാത്രവുമല്ല ഈ യൂണിവേഴ്‌സിലെ ആദ്യത്തെ പ്രണയകഥ കൂടിയാണ് തമ എന്നാണ് റിപ്പോര്‍ട്ട്. ‘സ്ത്രീ’, ‘മുഞ്ജ്യ’, ‘ഭേഡിയ’, ‘സ്ത്രീ 2’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് തമ എത്തുന്നത്. ചിത്രം ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തും.