ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ഇന്ത്യയിലെ പ്രമിയം എംപിവിയാണ് കിയ കാരന്‍സ്. അടുത്തിടെ വലിയ തോതില്‍ ആവശ്യക്കാരെത്താന്‍ ആരംഭിച്ചതോടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഡിസംബര്‍ മാസത്തിനുള്ളില്‍ വാഹനത്തിനു വില വര്‍ധിപ്പിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. വാഹനം വിപണിയില്‍ അവതരിപ്പിച്ചതിനു ശേഷം ഇതു രണ്ടാം തവണയാണ് വിലയില്‍ പരിഷ്കരണം ഉണ്ടാകാന്‍ പോകുന്നത്. വാഹനത്തിന്റെ കുറഞ്ഞ വകഭേദമായ 1.5 പെട്രോള്‍ പ്രീമിയം മാനുവല്‍ മോഡലിന് 8.99 ലക്ഷം രൂപയാണ് വില. 1.4 പെട്രോള്‍ ഡിസിടി ലക്ഷ്വറി പ്ലസ്, 1.5 ഡീസല്‍ ഓട്ടമാറ്റിക് ലക്ഷ്വറി പ്ലസ് എന്നിവയ്ക്ക് 16.99 രൂപയാണ് പ്രാരംഭ വില. വിപണിയിലെത്തി ഏറെ വൈകാതെ 70,000 രൂപ വരെയാണ് ഉയര്‍ത്തിയത്.