ഒരിടവേളയ്ക്കുശേഷം പ്രാരംഭ ഓഹരിവില്പന (ഐ.പി.ഒ) നടത്തി ഓഹരിവിപണിയിലേക്ക് എത്തുന്നത് നാല് കമ്പനികള്‍. സമാഹരണലക്ഷ്യം ആകെ 4,500 കോടി രൂപയും. മേദാന്ത ബ്രാന്‍ഡില്‍ ആശുപത്രി ശൃംഖലകളുള്ള ഗ്‌ളോബല്‍ ഹെല്‍ത്തിന്റെ ഐ.പി.ഒ മൂന്നുമുതല്‍ ഏഴുവരെയാണ്. 500 കോടി രൂപയുടെ പുതിയ ഓഹരികളും നിലവില ഓഹരി ഉടമകളുടെ 5.07 കോടി ഓഹരികളുമാണ് കമ്പനി വിറ്റഴിക്കുന്നത്. 600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്പന ഉള്‍പ്പെടെ മൊത്തം 1,104 കോടി രൂപയുടെ സമാഹരണത്തിനാണ് ഫ്യൂഷന്‍ മൈക്രോ ഫിനാന്‍സ് ഒരുങ്ങുന്നത് ബംഗളൂരു കേന്ദ്രമായുള്ള ഡി.സി.എക്സ് സിസ്റ്റംസ് 400 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലെ ഓഹരി ഉടമകളുടെ 100 കോടി രൂപയുടെ ഓഹരികളുമാണ് വിറ്റഴിക്കുക. ബികാജി ഫുഡ്സ് ഇന്റര്‍നാഷണലാണ് ഐ.പി.ഒയിലേക്ക് ചുവടുവയ്ക്കുന്ന മറ്റൊരു കമ്പനി. 1,000 കോടി രൂപയുടെ ഉന്നമാണ് ബികാജി ഫുഡ്സിനുള്ളത്.