ഹൃതിക് റോഷനും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വാര്‍ 2’ വിലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. പ്രീതം സംഗീതം നല്‍കിയ ‘ആവന്‍ ജാവന്‍’ എന്ന ഗാനമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അര്‍ജിത് സിങ്ങും നിഖിത ഗാന്ധിയും ചേര്‍ന്നാണ് മനോഹരമായ പ്രണയഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ബട്ടാചാര്യയുടേതാണ് വരികള്‍. കിയാരയുടെ പിറന്നാള്‍ ദിനമായ ജൂലൈ 31 നാണ് ഗാനം റിലീസ് ചെയ്തത്. ഒരു ദിവസത്തിനുള്ളില്‍ 16 കോടി കാഴ്ചക്കാരെ വിഡിയോ സ്വന്തമാക്കി. ഹൃതിക്കും കിയാരയും തമ്മിലുള്ള പ്രണയമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ നല്ല കെമിസ്ട്രിയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. കിയാരയുടെ ബിക്കിനി ലുക്കാണ് വിഡിയോ ഗാനത്തിന്റെ മറ്റൊരു ആകര്‍ഷണം.