ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിച്ച ആദ്യ ജാപ്പനീസ് ബ്രാന്‍ഡാണ് ഹോണ്ട. ക്യുസി1, ആക്ടിവ ഇ എന്നിങ്ങനെ രണ്ട് സ്കൂട്ടറുകള് നിലവില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് ആന്റ് സ്കൂട്ടേഴ്സ് ഇന്ത്യ ലിമിറ്റഡിന്റേതായി ഇന്ത്യയില്‍ ഇറങ്ങുന്നുണ്ട്. മൂന്നാമത്തെ ഇവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഹോണ്ട ഒരുങ്ങുകയാണ്. ഇത്തവണ ഇലക്ട്രിക്ക് സ്കൂട്ടറല്ല ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിളാണെന്ന സവിശേഷതയുമുണ്ട്. ഹോണ്ടയുടെ ജനകീയ മോട്ടോര്‍സൈക്കിളായ ഷൈനിന്റെ ഇവി പതിപ്പാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ഷൈന്‍ ഇവിക്ക് ഷൈന്‍ ഇ എന്നു പേരു നല്‍കാനാണ് സാധ്യത കൂടുതല്‍. ആക്ടിവ ഇയുടേതിന് സമാനമായ ബാറ്ററികളാവും ഷൈന്‍ ഇവിയുടേതെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ 1.5 കിലോവാട്ടിന്റെ രണ്ട് ബാറ്ററികളാവും ഷൈന്‍ ഇവിയിലുണ്ടാവുക. ഹോണ്ടയുടെ ബാറ്ററി സ്വാപ്പിങ് സ്റ്റേഷനുകളില്‍ ആക്ടിവ ഇക്കൊപ്പം ഷൈന്‍ ഇവിയുടെ ബാറ്ററികളും മാറ്റാനായേക്കും. നിലവില്‍ ബെംഗളൂരുവില്‍ മാത്രമേ ഹോണ്ട ബാറ്ററി സ്വാപിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളൂ. വൈകാതെ രാജ്യത്തെ കൂടുതല്‍ പ്രദേശങ്ങളിലേക്കു കൂടി ബാറ്ററി സ്വാപിങ് സ്റ്റേഷനുകള്‍ ഹോണ്ട വ്യാപിപ്പിക്കാനുള്ള സാധ്യതയുമുണ്ട്.
മൂന്നാമത് ഇവിയെ അവതരിപ്പിക്കാന്‍ ഹോണ്ട
