വിപണിയുടെ വേഗതയില്‍ മതിമറന്നിരിക്കുന്ന വര്‍ത്തമാനത്തിലേയ്ക്ക് ചരിത്രത്തിന്റെ അസുഖകരമായ ഓര്‍മ്മപ്പെടുത്തലായി മറതി മാറുന്നു. അത് നമ്മുടെ അലസജീവിതങ്ങളെ നിശ്ചയമായും അലോസരപ്പെടുത്തിയേക്കാം. എന്നാല്‍, ‘വീണ്ടും വീണ്ടും ചരിത്രവല്ക്കരിക്കുക’ എന്ന ധര്‍മ്മം കലര്‍പ്പില്ലാതെ നിര്‍വ്വഹിക്കുന്നുണ്ട് ഈ നോവല്‍. വര്‍ത്തമാനകാലത്തെ ഒരു പ്രത്യേക ബിന്ദുവില്‍ തടഞ്ഞുനിര്‍ത്തി ചരിത്രത്തിന്റെ കൈയ്യൊപ്പ് പതിപ്പിച്ച് പറഞ്ഞയക്കുന്ന ചരിത്രധര്‍മ്മം നിര്‍വ്വഹിക്കുന്നതില്‍ മറ്റേതു നോവലിനേക്കാളും ഒരുപടി മുന്നിലാണ് ‘മറതി’യുടെ സ്ഥാനം എന്ന് നിസ്സംശയം പറയാം. ‘മറതി’. പി.സുരേഷ്. ഡിസി ബുക്സ്. വില 189 രൂപ.
മറതി
