ഷീബ പിന്നിട്ട വഴികളില്‍ പാലപ്പുമണവും സൂര്യസ്പര്‍ശവും മാത്രമല്ല, ഉണ്ടായിരുന്നത്. പകിട്ടുകള്‍ കാട്ടി പാരതന്ത്ര്യത്തിലേക്കാനയിക്കുന്ന വാരിക്കുഴികളില്‍ വീഴാതെ, യാഥാസ്ഥിതിക സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകളോട് നിരന്തരം മല്ലടിച്ചാണ്, നടന്നുകയറാനുള്ള പാത അവര്‍ സ്വയം വെട്ടിത്തെളിച്ചത്. ജീവിതമെന്നാല്‍ സ്വാതന്ത്ര്യമാണെന്നുകൂടി നമ്മെ ബോധ്യപ്പെടുത്തുകയാണ്, കടന്നുവന്ന വള്ളുവനാടന്‍ ഗ്രാമീണ ജീവിതം വരച്ചുകാട്ടുന്ന വരികളാല്‍, മലയാളത്തിന്റെ പ്രിയ കഥാകാരി ഈ ഓര്‍മ്മപ്പുസ്തകത്തിലൂടെ…’ഇന്ദ്രനീല ജാലകങ്ങള്‍’. ഷീബ ഇ കെ. ലോഗോസ് ബുക്‌സ്. വില 142 രൂപ.